Saturday, September 08, 2018 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.53 AM

സ്വര്‍ണവില കൂടി

മുംബൈ: സ്വര്‍ണവിലയില്‍ വര്‍ധന. പവന്‌ 80 രൂപ കൂടി 22,760 രൂപയിലും ഗ്രാമിന്‌ 10 രൂപ വര്‍ധിച്ചു 2845 രൂപയിലാണ്‌ വ്യാപാരം നടന്നത്‌. മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. രണ്ട്‌ ദിവസത്തിന്‌ ശേഷമാണ്‌ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ചത്‌. രൂപയുടെ നിറംമങ്ങിയ പ്രകടനവും രാജ്യാന്തര വിപണകളിലെ വില വ്യതിയാനങ്ങളുമാണു പ്രാദേശിക വിപണികളില്‍ പ്രതിഫലിച്ചത്‌.
15 ദിവസത്തിനുള്ളില്‍ സ്വര്‍ണവിലയില്‍ 760 രൂപയുടെ കയറ്റമാണ്‌ ഉണ്ടായത്‌. രൂപയുടെ മൂല്യം ചരിത്ര താഴ്‌ചയിലെത്തിയതോടെ നിക്ഷേപകരും സ്വര്‍ണത്തില്‍ വിശ്വാസമര്‍പ്പിച്ചു. വിവാഹ സീസണായതും സ്വര്‍ണവില കൂടാന്‍ കാരണമായി. വില ഉയര്‍ന്നെങ്കിലും കടകളില്‍ വന്‍തിരക്ക്‌ പ്രകടമാണ്‌. അതേസമയം ഡല്‍ഹി ബുള്ളിയന്‍ വിപണിയില്‍ പത്ത്‌ ഗ്രാം സ്വര്‍ത്തിന്‌ 60 രൂപ കുറഞ്ഞ്‌ 31,450ലെത്തി. വെള്ളി കിലോയ്‌ക്ക്‌ 300 രൂപ കുറഞ്ഞ്‌ 37,500ലെത്തി.
നീണ്ട ഇടവേളയ്‌ക്കു ശേഷം ആര്‍.ബി.ഐ. നിക്ഷേപമായി സ്വര്‍ണം വാങ്ങിക്കൂട്ടിയതും വിലയെ സ്വാധീനിച്ചു. സെപ്‌റ്റംബര്‍ മൂന്നിനു ഗ്രാമിന്‌ 2,805 രൂപ രേഖപ്പെടുത്തിയതാണ്‌ മാസത്തെ ഏറ്റവും താഴ്‌ന്ന നിരക്ക്‌.

Ads by Google
Saturday 08 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW