Saturday, September 08, 2018 Last Updated 57 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.53 AM

വിദേശനാണ്യത്തില്‍ 119 കോടി ഡോളറിന്റെ ഇടിവ്‌

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ വന്‍കുറവ്‌. 40,010 കോടി ഡോളറാണ്‌ ഓഗസ്‌റ്റ്‌ 31ലെ ആര്‍.ബി.ഐയുടെ കണക്കു പ്രകാരം രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം. ഒരാഴ്‌ചകൊണ്ടു 119 കോടി ഡോളര്‍ കുറഞ്ഞു. എണ്ണവിലക്കയറ്റവും രാജ്യാന്തര വിപണിയിലെ പ്രതികൂലവസ്‌ഥയും മൂലം രൂപയുടെ മൂല്യമിടിഞ്ഞതാണ്‌ തിരിച്ചടിയായത്‌.
വ്യാഴ്‌ഴാച രൂപ ഡോളറിനെതിരേ ചരിത്രത്തകര്‍ച്ചയായ 72ലെത്തിയിരുന്നു. രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്തുന്നതിനായി ആര്‍.ബി.ഐ. വന്‍തോതില്‍ ഡോളര്‍ വിപണിയില്‍ വിറ്റഴിച്ചിരുന്നു. ഇതിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്കുശേഷം സ്വര്‍ണത്തിലും നിക്ഷേപം നടത്തി.

Ads by Google
Saturday 08 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW