Saturday, September 08, 2018 Last Updated 59 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.53 AM

രൂപയുടെ നഷ്‌ടം; വിദേശകടം കൂടുന്നു

ന്യൂഡല്‍ഹി: രൂപ ചരിത്രത്തകര്‍ച്ച നേരിടുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്‌. എണ്ണവിലക്കയറ്റവും ധനക്കമ്മിയും മാത്രമല്ല രൂപയുടെ വീഴ്‌ചയില്‍ വെല്ലുവിളിയാകുന്നത്‌ മറിച്ച്‌ വിദേശക്കടവും സംശയത്തിന്റെ നിഴലിലാണ്‌.
രൂപയുടെ മൂല്യത്തില്‍ ഈ വര്‍ഷം ഇതുവരെ 12 ശതമാനം ഇടിവാണ്‌ രേഖപ്പെടുത്തിയത്‌. ഇതോടെ ഹ്രസ്വകാലാടിസ്‌ഥാനത്തില്‍ രാജ്യം മറ്റു സമ്പദ്‌വ്യവസ്‌ഥകളില്‍ നിന്നെടുത്ത വായ്‌പയുടെ തിരിച്ചടവിനായി 68,500 കോടി അധികം കണ്ടെത്തണമെന്ന്‌ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ വ്യക്‌തമാക്കി. എണ്ണവിലക്കയറ്റവും, രൂപയുടെ തളര്‍ച്ചയും രാജ്യത്തിന്റെ ധനക്കമ്മിയെ ഇതോടകം സംശയ നിഴലിലാക്കിയിട്ടുണ്ട്‌.
നിലവില്‍ 72ലെത്തിയ രൂപയുടെ നില ഇനിയും പരുങ്ങലിലാകാനാണു സാധ്യത. എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒട്ടും ശുഭകരമല്ല കാര്യങ്ങള്‍. എണ്ണ ബാരലിനു ശരാശരി 76 ഡോളറാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇത്‌ രാജ്യത്തിന്റെ എണ്ണ ബില്‍ 45,700 കോടിയിലെത്തിക്കുമെന്നു എസ്‌.ബി.ഐ. മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായ സൗമ്യകാന്തി ഘോഷ്‌ വ്യക്‌തമാക്കി.

Ads by Google
Saturday 08 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW