Monday, November 19, 2018 Last Updated 14 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.49 AM

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ മോഷണം; പതിനെട്ടുകാരന്‍ അറസ്‌റ്റില്‍

uploads/news/2018/09/246845/c4.jpg

പെരിന്തല്‍മണ്ണ: നഗരത്തിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തിയ കേസില്‍ പതിനെട്ടുകാരന്‍ അറസ്‌റ്റില്‍. മങ്കട കൂട്ടില്‍ ഉമ്മാടന്‍ വീട്ടില്‍ ഷിബിലിയാണ്‌(18) അറസ്‌റ്റിലായത്‌. സ്‌കൂളില്‍ നിന്ന്‌ മോഷ്‌ടിച്ച ചെക്കുപയോഗിച്ച്‌ ബൈക്ക്‌ വാങ്ങാന്‍ സ്‌ഥാപനത്തിലെത്തിയപ്പോഴാണ്‌ യുവാവിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. കഴിഞ്ഞ മാസം 30ന്‌ പെരിന്തല്‍മണ്ണയിലെ ഗവ. ഗേള്‍സ്‌ ഹൈസ്‌കൂളില്‍ പൂട്ട്‌ പൊളിച്ച്‌ ഓഫീസ്‌ മുറിയില്‍ കയറി പണവും ചെക്ക്‌ ബുക്കും മോഷ്‌ടിച്ച കേസിലാണ്‌ അറസ്‌റ്റ്. നഷ്‌ടപ്പെട്ട ചെക്കുകള്‍ നല്‍കാന്‍ സാദ്ധ്യതയുള്ള ധനകാര്യ സ്‌ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും പോലീസ്‌ ഇതു സംബന്ധിച്ച്‌ സൂചന നല്‍കിയിരുന്നു. ഇതുപ്രകാരം ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു അറസ്‌റ്റ്. പ്രതിയെ വിശദമായി ചോദ്യംചെയ്‌തതില്‍ നിന്നും മങ്കട ജി.എച്ച്‌.എസ്‌.എസ്‌, പെരിന്തല്‍മണ്ണ ജി.ജി.എച്ച്‌.എസ്‌.എസ്‌, അങ്ങാടിപ്പുറം തരകന്‍ ഹൈസ്‌കൂള്‍, മങ്കട അല്‍ അമീന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. പെരിന്തല്‍മണ്ണ ഡിവൈ.എസ്‌.പി എം.പിമോഹനചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്‌ടര്‍മാരായ ടി.എസ്‌.ബിനു, ടൗണ്‍ ഷാഡോ ടീമിലെ അനേ്വഷണ ഉദ്യോഗസ്‌ഥരായ എസ്‌.ഐ ജോര്‍ജ്‌, എ.എസ്‌.ഐ സി.പി.മുരളി, എന്‍.ടി.കൃഷ്‌ണകുമാര്‍, എം.മനോജ്‌കുമാര്‍, അഷറഫ്‌ കൂട്ടില്‍ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ അറസ്‌റ്റു ചെയ്‌തത്‌.

Ads by Google
Saturday 08 Sep 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW