ഷൊര്‍ണൂര്‍: ചെന്നൈ എഗ്മൂര്‍-മംഗലാപുരം എക്സ്പ്രസില്‍നിന്ന് പ്രത്യേക അന്വേഷണസംഘം പതിനൊന്ന് കിലോ സ്വര്‍ണം പിടികൂടി. രാജസ്ഥാന് സ്വദേശി രാം സ്വരൂപി(25)നെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചയ്ക്കു രണ്ടിനു ഷൊര്‍ണൂരിലെത്തിയ ട്രെയിനില്‍ റെയില്‍വേ പോലീസ്, ആര്.പി.എഫ്. സ്ക്വാഡുകള്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചത്.
ബാഗിലാണ് സ്വര്‍ണം കൊണ്ടുവന്നിരുന്നത്. 100 സ്വര്‍ണ ബിസ്കറ്റുകളും, 940 ഗ്രാം വരുന്ന ആഭരണങ്ങളുമാണ് ബാഗിലുണ്ടായിരുന്നത്. ജൂവലറികളിലേക്കു വില്‍പ്പനയ്ക്കുള്ളതാണ് സ്വര്‍ണമെന്ന് പോലീസ് പറഞ്ഞു.