Thursday, November 22, 2018 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.49 AM

ആദിവാസി യുവാവിനെ കിണറ്റിലിട്ട്‌ കൊന്ന സംഭവം: ചാരായം വാറ്റിയയാള്‍ അറസ്‌റ്റില്‍

uploads/news/2018/09/246842/c7.jpg

തൊടുപുഴ: ചരടുകെട്ടു ചടങ്ങിനു ഭക്ഷണം പാകം ചെയ്യാനെത്തിയ ആദിവാസി യുവാവിനെ മര്‍ദിച്ചു കിണറ്റിലിട്ടു കൊന്ന സംഭവം നടന്ന വീട്ടില്‍ ചാരായം വാറ്റിയയാള്‍ അറസ്‌റ്റില്‍. വെള്ളിയാമറ്റം ഇഞ്ചക്കവലയില്‍ താമസിക്കുന്ന അപ്പി എന്ന സുബി(36)യാണ്‌ അറസ്‌റ്റിലായത്‌. ഇതോടെ പ്രതികളുടെ എണ്ണം അഞ്ചായി. ആഘോഷ ദിവസം ചാരായം വാറ്റാനുപയോഗിച്ച ഉപകരണങ്ങളും ചാരായവും പോലീസ്‌ പിടിച്ചെടുത്തു.
പ്രതികളിലൊരാളായ കിഴക്കേ മേത്തൊട്ടി സ്വദേശി സന്തോഷ്‌ ബാബുവിന്റെ പേരക്കുട്ടിയുടെ ചരടുകെട്ടു ചടങ്ങില്‍ ഭക്ഷണം പാകം ചെയ്യാനെത്തിയതായിരുന്നു അയല്‍വാസിയായ മരുതുങ്കല്‍ സിനോയി. സല്‍ക്കാരത്തിനായി വീട്ടില്‍ തയാറാക്കിയ ചാരായം കഴിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു സിനോയിയെ പ്രതികള്‍ മര്‍ദിച്ചു പൊട്ടക്കിണറ്റില്‍ തള്ളുകയായിരുന്നു. മര്‍ദനത്തെത്തുടര്‍ന്നു മരണം സംഭവിെച്ചന്ന സംശയത്തിലാണ്‌ കിണറ്റില്‍ തള്ളിയത്‌.
കേസില്‍ പ്രതികളായ സന്തോഷ്‌ ബാബുവിനെയും ഭാര്യയെയും രണ്ടു സഹായികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തിരുന്നു. സന്തോഷ്‌ ബാബുവിനെ വിശദമായി ചോദ്യം ചെയ്‌തതിനെത്തുടര്‍ന്നാണ്‌ ചാരായം വാറ്റിയ സംഭവത്തെക്കുറിച്ച്‌ വിവരം ലഭിച്ചത്‌. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ചാരായം വാറ്റാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ കണ്ടെത്തുകയായിരുന്നു. സുബിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Saturday 08 Sep 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW