Saturday, September 08, 2018 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.49 AM

ബാധ കയറിയെന്ന വ്യാജേന വയോധികനെ ആക്രമിച്ച യുവാവ്‌ അറസ്‌റ്റില്‍

uploads/news/2018/09/246840/c5.jpg

താനൂര്‍: ശരീരത്തില്‍ ബാധ കയറിയെന്ന വ്യാജേന വയോധികനെ ആക്രമിച്ച യുവാവ്‌ അറസ്‌റ്റില്‍. കുന്നുംപുറം മോര്യ സ്വദേശി കോലേരി അജിത്ത്‌ (26)നെയാണ്‌ താനൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഒന്നാം തീയതി പുലര്‍ച്ചെ അഞ്ചരയോടെ മോര്യ ശിവക്ഷേത്രത്തിന്‌ മുന്‍വശത്ത്‌ വച്ചാണ്‌ പ്രതിയുടെ അച്‌ഛന്റെ സഹോദരന്‍ കൂടിയായ കോലേരി ചന്ദ്ര(64)നെ മാരകമായി ആക്രമിച്ചത്‌. താന്‍ നരസിംഹമൂര്‍ത്തിയാണെന്ന്‌ ആക്രോശിച്ചായിരുന്നു അജിത്ത്‌ ചന്ദ്രനെ ആക്രമിച്ചത്‌. മുഖത്ത്‌ അടിക്കുകയും തുടര്‍ന്ന്‌ ക്ഷേത്രക്കുളത്തിലേക്ക്‌ തള്ളിയിടാനും ശ്രമിച്ചു. കുതറിയോടിയ ചന്ദ്രനെ സമീപത്തെ ചെറിയ തോട്ടിലേക്ക്‌ വലിച്ചിട്ട്‌ കരിങ്കല്ല്‌ ഉപയോഗിച്ച്‌ മുഖത്തും തലയിലും ആഞ്ഞടിക്കുകയായിരുന്നു. ചന്ദ്രന്റെ നിലവിളി കേട്ട്‌ എത്തിയ നാട്ടുകാരാണ്‌ അജിത്തിനെ പിടിച്ചുമാറ്റിയത്‌. തുടര്‍ന്ന്‌ വീട്ടില്‍ കയറിയും ആക്രമിച്ചു. ഗുരുതര പരിക്കേറ്റ ചന്ദ്രനെ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചന്ദ്രന്‌ മുഖത്തും, തലയിലുമായി 11തുന്നലുണ്ട്‌. തനിക്ക്‌ ബോധമില്ലാതെയാണ്‌ അപ്രകാരം സംഭവിച്ചതെന്ന്‌ അജിത്ത്‌ പ്രചരിപ്പിച്ചെങ്കിലും സ്വബോധത്തോടെ വേദ പഠനം നടത്തുകയും, ബാലഗോകുലം പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന വ്യക്‌തിയുമാണ്‌ അജിത്തെന്ന്‌ നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. താനൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ താത്‌കാലിക ജീവനക്കാരനാണ്‌ അജിത്ത്‌. താനൂര്‍ സി.ഐ. എം.ഐ.ഷാജിയുടെ നേതൃത്വത്തിലാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.

Ads by Google
Saturday 08 Sep 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW