Saturday, September 08, 2018 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

ഉരുള്‍പൊട്ടല്‍ മറയ്‌ക്കാന്‍ ശ്രമം: അന്‍വറിന്റെ പാര്‍ക്കില്‍ നിര്‍മാണങ്ങള്‍ വിലക്കി

uploads/news/2018/09/246827/k3.jpg

കോഴിക്കോട്‌: പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിലെ നിര്‍മാണ പ്രവൃത്തികള്‍ ഉടനടി നിര്‍ത്തിവയ്‌ക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം. പാര്‍ക്കില്‍ ഉരുള്‍ പൊട്ടിയതിന്റെയും മണ്ണിടിഞ്ഞതിന്റെയും അടയാളങ്ങള്‍ നീക്കി തെളിവു നശിപ്പിക്കാന്‍ ശ്രമം നടക്കുന്നെന്ന ആക്ഷേപത്തിന്റെ പശ്‌ചാത്തലത്തിലാണിത്‌. പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാന്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു.
ഉരുള്‍പൊട്ടലുണ്ടായ സ്‌ഥലങ്ങളില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ മണ്ണുനിറച്ചും പുല്ലുകള്‍ വച്ചുപിടിപ്പിച്ചും റോഡുകള്‍ വെട്ടിയും തെളിവു നശിപ്പിക്കുന്നെന്നാണ്‌ ആരോപണം. പാര്‍ക്കിലെ ഉരുള്‍പൊട്ടല്‍ ഹൈക്കോടതിയില്‍ ഉന്നയിക്കുമെന്ന സാഹചര്യത്തിലാണു ജോലികള്‍ തിരക്കിട്ടു നടത്തുന്നത്‌. ജൂണിലെ കനത്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായ ജനറേറ്റര്‍ കെട്ടിടത്തിനും പ്രധാന കുളത്തിനും താളെ കോണ്‍ക്രീറ്റ്‌ സംരക്ഷണഭിത്തി കെട്ടുന്നുണ്ട്‌.
രണ്ടിടത്ത്‌ ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്ന്‌ ജൂണ്‍ 18ന്‌ കലക്‌ടര്‍ ദുരന്തനിവാരണ നിയമപ്രകാരം പാര്‍ക്ക്‌ താല്‍ക്കാലികമായി അടച്ചുപൂട്ടി. ഒരാഴ്‌ചയ്‌ക്കകം വിശദറിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ സി.ഡബ്ല്യു.ആര്‍.ഡി.എം. ഡയറക്‌ടര്‍, ജില്ലാ ജിയോളജിസ്‌റ്റ്‌ എന്നിവരെ ചുമതലപ്പെടുത്തിയെങ്കിലും രണ്ടു മാസമായിട്ടും റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിട്ടില്ലെന്നു പരാതിയുണ്ടായി. അതിനു പിന്നാലെയാണ്‌ കഴിഞ്ഞ മാസം എട്ടോളം ഇടങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്‌.11 ഏക്കറിലായി നിര്‍മിച്ച പ്രധാന നീന്തല്‍ക്കുളത്തിനു താഴെയും കുട്ടികളുടെ പാര്‍ക്കിനു താഴെയും ജനറേറ്റര്‍ മുറിക്കു സമീപത്തും മണ്ണിടിഞ്ഞു. പാര്‍ക്കിലെ താല്‍ക്കാലിക റോഡ്‌ മണ്ണിടിച്ചിലില്‍ തകര്‍ന്നു. നീന്തല്‍ക്കുളത്തിനു താഴെയുണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍ പാറക്കഷ്‌ണങ്ങളും മരങ്ങളും 200 മീറ്ററോളം താഴ്‌ചയിലേക്കു പതിച്ചു.
ചെളിയും പാറയുമടിഞ്ഞ്‌ കുളത്തിന്റെ പകുതിയോളം മൂടിപ്പോയി. പാര്‍ക്കിലേക്കു വെള്ളം പമ്പു ചെയ്‌തിരുന്ന മോട്ടോറുകളും പൈപ്പുകളും തകര്‍ന്നു. ജനറേറ്റര്‍ കെട്ടിടത്തിനു സമീപത്തു മണ്ണിടിഞ്ഞ്‌ താഴെയുള്ള റോഡ്‌ തകര്‍ന്നു. ഇതെല്ലാം മറച്ചുവയ്‌ക്കാനാണു തകൃതിയായ ശ്രമം നടക്കുന്നത്‌. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ സ്‌ഥലങ്ങളില്‍ നിര്‍മാണങ്ങള്‍ക്കു പൂര്‍ണവിലക്ക്‌ ഏര്‍പ്പെടുത്തിയ ചീഫ്‌ സെക്രട്ടറിയുടെ ഉത്തരവ്‌ നിലനില്‍ക്കെയാണ്‌ ഇത്‌. ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെത്തുടര്‍ന്നു തഹസില്‍ദാര്‍ സ്‌ഥലം സന്ദര്‍ശിച്ച്‌ കലക്‌ടര്‍ യു.വി. ജോസിനു റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW