Monday, November 19, 2018 Last Updated 10 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

എല്ലാ സഹായവും നല്‍കും: നഡ്‌ഡ , പണം തടസമല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി

uploads/news/2018/09/246825/k1.jpg

തൃശൂര്‍: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്‌ഡ. കേന്ദ്രത്തിന്റെ കൈവശം പണമുണ്ട്‌, അതു നല്‍കുന്നുമുണ്ട്‌. പ്രശ്‌നത്തിന്റെ ഗുരുതരാവസ്‌ഥ മനസിലാക്കുന്നു. പണം ഒന്നിനും തടസമാകില്ല. കൂടുതലായി എന്തു ചെയ്യാന്‍ കഴിയുമെന്നു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചാലക്കുടി ആശുപത്രിയടക്കം ആരോഗ്യ കേന്ദ്രങ്ങള്‍ക്കു പ്രത്യേക സഹായം നല്‍കും. ആരോഗ്യരംഗത്തെ രണ്ടു സംഘങ്ങള്‍ മഹാരാഷ്‌ട്രയില്‍നിന്ന്‌ എത്തിയിട്ടുണ്ട്‌. പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനം തുടരുകയാണ്‌. രക്ഷാപ്രവര്‍ത്തനം പരിശോധിക്കാനും ഇനിയുള്ള ആവശ്യങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനുമായാണു താന്‍ എത്തിയത്‌. കേരളം നടത്തിയതു മാതൃകാപരമായ അതിജീവനമാണ്‌. അവലോകനയോഗത്തിന്റെ തീരുമാനമനുസരിച്ചു പണം ലഭ്യമാക്കുമെന്നും പ്രളയത്തില്‍ തകര്‍ന്ന ചാലക്കുടി ഗവ. താലൂക്ക്‌ ആശുപത്രിയില്‍ മന്ത്രി കെ.കെ ശൈലജയ്‌ക്കൊപ്പം സന്ദര്‍ശനം നടത്തിയ അദ്ദേഹം പറഞ്ഞു.
മാമ്മോഗ്രാം യൂണിറ്റ്‌, ഡയാലിസിസ്‌ യൂണിറ്റ്‌, സി.ടി. സ്‌കാന്‍ സെന്റര്‍ തുടങ്ങിയ സ്‌ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു. ചാലക്കുടി ആശുപത്രിയില്‍ 15 കോടിയുടെ നഷ്‌ടമുണ്ടെന്നാണു കണക്ക്‌. ഇന്നസെന്റ്‌ എം.പി, ബി.ഡി. ദേവസി എം.എല്‍.എ, കലക്‌ടര്‍ ടി.വി. അനുപമ, ചാലക്കുടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, ആരോഗ്യ വകുപ്പ്‌ ഡയറക്‌ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്‌ടര്‍ ഡോ. റംല ബീവി എന്നിവരും സംഘത്തിലുണ്ടായിരുന്നു. സംഘം തൃശൂരിലെയും എറണാകുളത്തേയും ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.
നെടുമ്പാശേരി പഞ്ചായത്തിലെ മള്ളൂശേരി ദുരിതാശ്വാസ ക്യാമ്പ്‌ സന്ദര്‍ശിച്ച്‌ അവിടെ കഴിയുന്നവരുമായി സംസാരിച്ചു. വീട്‌ താമസയോഗ്യമല്ലാതായ 18 കുടുംബങ്ങളിലെ 49 പേരാണ്‌ ഈ ക്യാമ്പിലുള്ളത്‌. തൃശൂര്‍ വിജയരാഘവപുരത്തെ പി.കെ. ചാത്തന്‍ മാസ്‌റ്റര്‍ സ്‌മാരക കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ചു. ഇവിടെ 29 കുടുംബങ്ങളിലായി 96 പേരുണ്ട്‌. ചാലക്കുടി മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന ചേനത്തുനാട്‌, വെട്ടുകടവ്‌, പുത്തുപ്പറമ്പ്‌, പടിഞ്ഞാറേ ചാലക്കുടി എന്നിവിടങ്ങളിലുള്ളവരെയാണ്‌ ഇവിടെ താമസിപ്പിച്ചിരിക്കുന്നത്‌.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW