Saturday, April 20, 2019 Last Updated 16 Min 6 Sec ago English Edition
Todays E paper
Saturday 08 Sep 2018 12.40 AM

പ്ലാസ്‌റ്റിക്കില്‍നിന്ന്‌ പെട്രോളിയം; കോഴിക്കോട്ട്‌് പ്ലാന്റ്‌ സ്‌ഥാപിക്കും , കോഴിക്കോട്‌ എന്‍.ഐ.ടിയും കേന്ദ്ര മന്ത്രാലയവും കരാര്‍ ഒപ്പുവച്ചു

uploads/news/2018/09/246824/k14.jpeg

കോഴിക്കോട്‌: ഉപയോഗശൂന്യമായ പ്ലാസ്‌റ്റിക്കില്‍നിന്നു പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യക്ക്‌ അംഗീകാരം. ഇതുമായി ബന്ധപ്പെട്ട്‌ പ്ലാന്റ്‌ കോഴിക്കോട്‌ ആരംഭിക്കാന്‍ എന്‍.ഐ.ടി. കോഴിക്കോടും കേന്ദ്ര ഫെര്‍ട്ടിലൈസേഷന്‍ മന്ത്രാലയ(എഫ്‌.ഇ.ഡി.ഒ)വും കരാറില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രിയുടെ സ്വഛതാ മിഷന്റെ സഹായത്തോടെ 75 ലക്ഷം രൂപ ചെലവില്‍ കോഴിക്കോട്‌ കുന്ദമംഗലം എന്‍.ഐ.ടി. ക്യാമ്പസിലാണ്‌ പൈലറ്റ്‌ പ്ലാന്റ്‌ സ്‌ഥാപിക്കുന്നത്‌. എഫ്‌.എ.സി.ടി. എന്‍ജിനിയറിങ്‌ ആന്‍ഡ്‌ ഓര്‍ഗനൈസേഷനായിരിക്കും ഇതിന്റെ ചുമതല.
എന്‍.ഐ.ടിയിലെ രസതന്ത ശാസ്‌ത്രജ്‌ഞ പ്രഫ. ലിസയുടെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ചെടുത്ത പദ്ധതിയാണിത്‌. 2013 ലാണ്‌ ലിസയും നാലഗ സംഘവും ഉപയോഗശൂന്യമായ പ്ലാസ്‌റ്റിക്കില്‍നിന്നു പാചകവാതകം വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്നു കണ്ടെത്തിയത്‌. പ്ലാസ്‌റ്റിക്‌ കത്തിക്കാതെ രാസപ്രക്രിയയിലൂടെയാണിതു സാധിച്ചത്‌. തുടര്‍ന്ന്‌ അഞ്ച്‌ വര്‍ഷത്തെ പരീക്ഷണ ഫലമായാണ്‌ പെട്രോളിയം കണ്ടെത്തിയത്‌. മറ്റു രാജ്യങ്ങളും ഇതര സംസ്‌ഥാനങ്ങളും സാങ്കേതിക വിദ്യ കൈമാറാനും പ്ലാന്റ്‌ സ്‌ഥാപിക്കാനും ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. കണ്ടുപിടിത്തങ്ങള്‍ക്ക്‌ പേറ്റന്റ്‌ ലഭിക്കാന്‍ 2016 ഫെബ്രുവരിയില്‍ ലിസ അപേക്ഷ നല്‍കിയിട്ടുണ്ട്‌. കോഴിക്കോട്‌ എന്‍.ഐ.ടിയില്‍ നടന്ന ചടങ്ങില്‍ എന്‍.ഐ.ടി. ഡയറക്‌ടര്‍ ശിവജി ചക്രവര്‍ത്തിയും എഫ്‌.ഇ.ഡി.ഒ. ജനറല്‍ മാനേജര്‍ ഡോ.ബി.കെ ഗീതയുമാണ്‌ ധാരണപ്പത്രത്തില്‍ ഒപ്പുവച്ചത്‌.

സന്തോഷ്‌ വേങ്ങേരി

Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Loading...
LATEST NEWS
TRENDING NOW