Saturday, September 08, 2018 Last Updated 14 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

വിചിത്രവാദവുമായി മന്ത്രി മണി "പ്രളയം വരും, ചിലര്‍ മരിക്കും, ചിലര്‍ ജീവിക്കും..."

uploads/news/2018/09/246823/k13.jpg

തിരുവനന്തപുരം : "പ്രളയം വരുന്നതും മറ്റും ചരിത്രത്തിന്റെ ഗതിയാണ്‌. കഴിഞ്ഞ നൂറ്റാണ്ടില്‍ ഒരു പ്രളയമുണ്ടായി. ഈ നൂറ്റാണ്ടിലെ പ്രളയം ഇപ്പോഴുണ്ടായി. ചില പതിറ്റാണ്ടുകള്‍ കഴിയുമ്പോള്‍ ഇനിയുമുണ്ടായേക്കാം. കുറേപ്പേര്‍ മരിക്കും, കുറച്ചുപേര്‍ ജീവിക്കും. അതൊക്കെ ചരിത്രത്തിന്റെ രീതിയാണ്‌." തിരുവനന്തപുരത്ത്‌ വാര്‍ത്താസമ്മേളനത്തിലായിരുന്നു വൈദ്യുതിമന്ത്രി എം.എം. മണിയുടെ വിചിത്രവാദം! ഈ പ്രളയം മനുഷ്യസൃഷ്‌ടിയാണെന്നു പറയുന്നത്‌ എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ല. താനും മന്ത്രി മാത്യു ടി. തോമസും തമ്മില്‍ യോജിച്ചുതന്നെയാണ്‌ എല്ലാം ചെയ്യുന്നത്‌. മുഖ്യമന്ത്രി പോയതോടെ എല്ലാം അവതാളത്തിലായെന്നാണ്‌ ഇപ്പോള്‍ പറയുന്നത്‌. അദ്ദേഹം ദിവസവും ബന്ധപ്പെടുന്നുണ്ട്‌. ഇവിടെ ഒരു അവതാളവുമില്ല. എല്ലാം ഭംഗിയായിത്തന്നെ പോകുന്നുണ്ട്‌. സി.പി.എം. അങ്കലാപ്പിലാണെന്നു പറയുന്നതൊക്കെ വെറുതേയാണ്‌.
പ്രളയത്തില്‍പ്പെട്ടവര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കാന്‍ ട്രിബ്യൂണല്‍ ഉണ്ടാക്കിയാല്‍ വില്ലേജ്‌തലം വരെ വേണ്ടിവരും. എന്തിന്‌? ഇവിടെ എല്ലാത്തിനും സംവിധാനമുണ്ട്‌. അവരുടെ കാലത്തു സുനാമിയുണ്ടായപ്പോള്‍ ഒരു ട്രിബ്യൂണലും ഉണ്ടാക്കിയില്ലല്ലോ? ഓഖിയുടെ സംവിധാനം ഇവിടെയുണ്ട്‌. നമ്മള്‍ വരുമ്പോള്‍ മാത്രം ട്രൈബ്യൂണല്‍. എല്ലാത്തിലൂം യോജിപ്പാണെന്നു പറയുമ്പോഴും പ്രതിപക്ഷനേതാവ്‌ എല്ലാത്തിലും രാഷ്‌ട്രീയം കയറ്റിവയ്‌ക്കുകയാണെന്നും മണി പറഞ്ഞു.
ഡാമുകള്‍ തുറന്നതുമായി ബന്ധപ്പെട്ട്‌ ഒരു അന്വേഷണവും വേണ്ട. ജുഡീഷ്യല്‍ അന്വേഷണം നടത്തി ഇനി അതിന്റെ ചെലവും കൂടി വഹിക്കണം! അതൊന്നും നമ്മളോടു വേണ്ട. തങ്ങള്‍ വലിയ കഴിവുള്ളവരാണെന്നൊന്നും പറയുന്നില്ല. എന്നാലൂം പൊതു പ്രവര്‍ത്തനത്തിന്റെ പരിചയമുണ്ട്‌- മന്ത്രി മണി പറഞ്ഞു.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW