Wednesday, February 13, 2019 Last Updated 1 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

പ്രളയകേരളത്തിനു പാലാ ബ്രില്യന്റിന്റെ 40 ലക്ഷം

uploads/news/2018/09/246822/k12.jpg

പാലാ: മഹാപ്രളയത്തില്‍നിന്ന്‌ കരകയറാനും പുനരധിവാസ പദ്ധതികളില്‍ പങ്കാളികളാകുന്നതിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ പ്രമുഖ മെഡിക്കല്‍ എന്‍ജിനീയറിങ്‌ എന്‍ട്രന്‍സ്‌ കോച്ചിങ്‌ സ്‌ഥാപനമായ പാലാ ബ്രില്യന്റ്‌ സ്‌റ്റഡിസെന്റര്‍ ആദ്യ ഗഡുവായി 40 ലക്ഷം രൂപ നല്‍കി.
ബ്രില്യന്റ്‌ സ്‌റ്റഡിസെന്റര്‍ ഡയറക്‌ടര്‍മാരുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായ പങ്കാളിത്തത്തോടെയാണ്‌ തുക സമാഹരിച്ചത്‌. ഡയറക്‌ടര്‍മാരായ ജോര്‍ജ്‌ തോമസ്‌, ബി. സന്തോഷ്‌കുമാര്‍, സ്‌റ്റാഫ്‌ പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ 40 ലക്ഷം രൂപയുടെ ചെക്ക്‌ മന്ത്രി ഇ.പി. ജയരാജനെ ഏല്‍പിച്ചു.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW