Saturday, September 08, 2018 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

വരുതിയിലാകാതെ ഇന്ധനവില , ഇന്നലെ കൂടിയത്‌ 50 പൈസ

uploads/news/2018/09/246820/k10.jpg

കൊച്ചി : മുകളിലേക്കുമാത്രം കുതിക്കുന്ന ഇന്ധനവിലയില്‍ പകച്ച്‌ പൊതുജനം. ഇന്നലെ പെട്രോളിനു ലിറ്ററിന്‌ 48 പൈസയും ഡീസലിനു 53 പൈസയും ഉയര്‍ന്നു. തിരുവനന്തപുരത്തു പെട്രോള്‍ ലിറ്ററിന്‌ 83.36 രൂപയായി. ഡീസല്‍ 77.21 ലേക്ക്‌ ഉയര്‍ന്നു. കൊച്ചി നഗരത്തില്‍ പെട്രോള്‍ വില ആദ്യമായി 82 കടന്നു; 82.03 രൂപ. ഡീസല്‍ വില 75.93 രൂപയിലേക്ക്‌ കുതിച്ചു. കോഴിക്കോട്‌ പെട്രോളിന്‌ 82.26 രൂപയും ഡീസലിനു 76.22 രൂപയുമായി. മുംബൈയില്‍ പെട്രോളിന്‌ ലിറ്ററിന്‌ 88 രൂപയാണ്‌. രാജ്യത്ത്‌ പെട്രോള്‍ വില ഏറ്റവും കൂടുതല്‍ മുംബൈയിലാണ്‌. ഡല്‍ഹിയില്‍ 80 രൂപ.
ക്രൂഡ്‌ ഓയില്‍ വിലവര്‍ധനയും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ചൂണ്ടിക്കാട്ടിയാണ്‌ ഇന്ധനക്കൊള്ള. ഇന്ധനത്തിനുമേല്‍ സര്‍ക്കാര്‍ ചുമത്തിയിരിക്കുന്ന എക്‌സൈസ്‌ തീരുവ കുറയ്‌ക്കില്ലെന്നു കേന്ദ്രം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. പ്രതിമാസം 29,215 കോടിരൂപയാണു കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ്‌ തീരുവ പിഴിയുന്നത്‌. 2014 മേയില്‍ പെട്രോള്‍ ലിറ്ററിന്‌ ഒമ്പതു രൂപയായിരുന്നു തീരുവ. പെട്രോള്‍ വില കുറഞ്ഞപ്പോള്‍ പലഘട്ടങ്ങളിലായി തീരുവ ഉയര്‍ത്തി 19 രൂപയായി. ഡീസലിന്റെ തീരുവ മൂന്നു രൂപയില്‍ നിന്ന്‌ 15 രൂപയായി. സംസ്‌ഥാന സര്‍ക്കാരിനും തീരുവയിനത്തില്‍ ഒരുമാസം 512 കോടിരൂപ ലഭിക്കുന്നുണ്ട്‌.
സര്‍ക്കാരുകള്‍ക്കൊപ്പം എണ്ണക്കമ്പനികളും ലാഭം കൊയ്‌ത്‌ കൊഴുക്കുകയാണ്‌. 2018 ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള മൂന്നുമാസക്കാലയളവില്‍ എണ്ണക്കമ്പനികളുടെ ലാഭം ഉയര്‍ന്നതായാണു കണക്കുകള്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 1613 കോടിരൂപയും, ഭാരത്‌ പെട്രോളിയം 1549 കോടിയും, ഹിന്ദുസ്‌ഥാന്‍ പെട്രോളിയം 794 കോടിരൂപയും, ഒ.എന്‍.ജി.സി 2259 കോടിയും അധികലാഭം നേടി. ഈവര്‍ഷം ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള കണക്കുമായി താരതമ്യം ചെയ്ുമ്പോഴാണയിത്‌.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW