Sunday, February 17, 2019 Last Updated 32 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

ചെറുതോണിയില്‍ എല്ലാ ഷട്ടറുകളും അടച്ചു , ജലനിരപ്പ്‌ 2390.98 അടി

uploads/news/2018/09/246819/k9.jpg

ചെറുതോണി: ചെറുതോണി ഡാമിന്റെ എല്ലാ ഷട്ടറുകളും അടച്ചു. ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നിനാണ്‌ തുറന്നിരുന്ന മൂന്നാമത്തെ ഷട്ടറും അടച്ചത്‌. ഓഗസ്‌റ്റ്‌ ഒന്‍പതിന്‌ ഉച്ചയ്‌ക്ക്‌ 12.30 ന്‌ ഡാമിന്റെ നടുവിലെ ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തിക്കൊണ്ടാണ്‌ 26 വര്‍ഷത്തെ കാലയളവില്‍ ആദ്യഷട്ടര്‍ തുറന്നത്‌. നാലു മണിക്കൂര്‍ പരീക്ഷണാടിസ്‌ഥാനത്തില്‍ തുറക്കാനാണ്‌ നിശ്‌ചയിച്ചിരുന്നതെങ്കിലും കനത്ത മഴയും നീരൊഴുക്കും കണക്കിലെടുത്ത്‌ വെള്ളം തുറന്നുവിടുന്നത്‌ പിറ്റേന്നു രാവിലെ വരെ തുടര്‍ന്നു. പിന്നീട്‌ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ്‌ 100, 300, 600, 700, 750 ക്യുമെക്‌സായി വര്‍ധിപ്പിച്ചുകൊണ്ടിരുന്നു.
15 ന്‌ ഉച്ചക്ക്‌ ഒരുമണിയോടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ്‌ 1000 ക്യുമെക്‌സായി ഉയര്‍ത്തി. ഓരോ മണിക്കൂറിലും 100 ക്യുമെക്‌സ്‌ വീതം വര്‍ധിപ്പിച്ച്‌ വൈകിട്ട്‌ അഞ്ചു മണിയോടെയിത്‌ 1500 ക്യുമെക്‌സിലെത്തിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തുറന്നുവിട്ടതിനെത്തുടര്‍ന്ന്‌ ജലനിരപ്പ്‌ 2404 അടിയായി ഉയര്‍ന്നതിനാല്‍ 1600 ക്യുമെക്‌സ്‌ വരെ വെള്ളം തുറന്നുവിട്ടു. ഇതേത്തുടര്‍ന്ന്‌ ആലുവ, കാലടി, എറണാകുളം, നെടുമ്പാശേരി വിമാനത്താവളം എന്നിവിടങ്ങളില്‍ വരെ വെള്ളംകയറി.
ഇതുവരെ 1063.26 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്‌ ഒഴുക്കിക്കളയേണ്ടി വന്നത്‌. പുറത്തേക്ക്‌ ഒഴുകിയ വെള്ളത്തിന്റെ അളവനുസരിച്ച്‌ 155 കോടി യൂണിറ്റ്‌ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ്‌ അനൗദ്യോഗിക കണക്ക്‌. യൂണിറ്റിന്‌ നാലുരൂപ വച്ചു കണക്കാക്കിയാല്‍ 620 കോടി രൂപയുടെ നഷ്‌ടമാണുണ്ടായത്‌. ഷട്ടറടയ്‌ക്കുമ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 2390.98 അടിയാണ്‌. കഴിഞ്ഞ വര്‍ഷം ഇതേദിവസം ഇത്‌ 2350.10 അടിയായിരുന്നു.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW