Tuesday, November 13, 2018 Last Updated 27 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

'മാവടിയിലെ പ്രതിഭാസം ഭൂമി തെന്നിമാറിയതു മൂലം'

uploads/news/2018/09/246818/k8.jpg

നെടുങ്കണ്ടം: മാവടി മേഖലയില്‍ ഭൂമി വീണ്ടുകീറിയ പ്രതിഭാസത്തിനു കാരണം തീവ്രമഴയെത്തുടര്‍ന്നു ഭൂമി തെന്നിമാറിയതെന്നു ജിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്‌. പഠനത്തിനായി കേന്ദ്ര സംഘം ഇന്നലെ സ്‌ഥലത്തെത്തി. മുതിര്‍ന്ന ഭൗമശാസ്‌ത്രജ്‌ഞരുടെ സംഘം ആറുദിവസം ജില്ലയില്‍ തങ്ങും. വിശദമായ പഠന റിപ്പോര്‍ട്ട്‌ തയാറാക്കി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കും. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ സ്‌ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ കര്‍ഷകര്‍ക്ക്‌ ഭൂമി സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങളും നല്‍കും.
ഇന്നലെ നെടുങ്കണ്ടം, മാവടി, മേഘ എസ്‌റ്റേറ്റ്‌, കുമളി-മൂന്നാര്‍ സംസ്‌ഥാനപാത, കല്‍കൂന്തല്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഭൂമി വിണ്ടുകീറിയ സ്‌ഥലങ്ങള്‍, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍, വിള്ളല്‍വീണ വീടുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. മണ്ണിന്റെ ഘടനയും വിള്ളലിനു ശേഷമുള്ള ഭൗമ വ്യതിയാനങ്ങളും പഠനവിധേയമാക്കും.
ഡെപ്യൂട്ടി ഡയറക്‌ടര്‍ സി. മുരളീധരന്‍, ഡയറക്‌ടര്‍ മാത്യു ജോസഫ്‌, മുതിര്‍ന്ന ഭൗമശാസ്‌ത്രജ്‌ഞരായ മഞ്‌ജു ആനന്ദന്‍, എന്‍.എല്‍. സുലാല്‍, കെ.ജി. അര്‍ച്ചന, മൈനിങ്‌ ആന്‍ഡ്‌ ജിയോളജി ഡെപ്യൂട്ടി ഡയറക്‌ടര്‍ സി.കെ. ബൈജു, ജില്ലാ ജിയോളജിസ്‌റ്റ്‌ ബി. അജയകുമാര്‍, ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പി.എസ്‌ ഭാനുകുമാര്‍, പാറത്തോട്‌ വില്ലേജ്‌ ഓഫീസര്‍ അമ്പിളി പി.മോഹനന്‍, കല്‍കൂന്തല്‍ വില്ലേജ്‌ ഓഫീസര്‍ പി.എസ്‌. സിനി എന്നിവരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW