Saturday, September 08, 2018 Last Updated 14 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

പമ്പ-ത്രിവേണി പുനരുദ്ധാരണം സര്‍ക്കാര്‍ ചെയ്യണം: രമേശ്‌

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ പമ്പ- ത്രിവേണിയുടെ പുനരുദ്ധാരണം ദേവസ്വം ബോര്‍ഡില്‍നിന്നു സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രിക്കു കത്ത്‌ നല്‍കി.
മണ്ഡലകാലത്തിനു രണ്ടു മാസമേയുള്ളൂ. ഇത്ര വിപുലമായ പുനരുദ്ധാരണം നടത്താന്‍ ദേവസ്വം ബോര്‍ഡിനു കഴിയില്ല. ത്രിവേണി പുനരുദ്ധാരണത്തിനായി മന്ത്രിമാരുടെയും എല്ലാ വകുപ്പു തലവന്‍മാരുടെയും അടിയന്തര യോഗം വിളിച്ച്‌ പ്രത്യേക മാസ്‌റ്റര്‍ പ്ലാന്‍ തയാറാക്കണം. ദേവസ്വം ബോര്‍ഡിനു തനിച്ച്‌ അത്‌ ഏറ്റെടുക്കാന്‍ കഴിയില്ല. പ്രകൃതിക്കു ചേരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ അവിടെയുണ്ടാകൂ എന്ന്‌ ഉറപ്പാക്കണം. നടപടികള്‍ സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കണം.
നിലയ്‌ക്കലിനെ ബേസ്‌ ക്യാമ്പായി വികസിപ്പിക്കാനും സര്‍ക്കാരിന്റെ സഹായ സഹകരണങ്ങള്‍ ആവശ്യമാണ്‌. എന്നതു കണക്കിലെടുത്ത്‌ മന്ത്രിതലസംഘത്തെ പുനരുദ്ധാരണത്തിനു ചുമതലപ്പെടുത്തണം. പമ്പ-ത്രിവേണി പുനരുദ്ധാരണത്തിനു സര്‍വകക്ഷിയോഗം വിളിച്ച്‌ നിര്‍ദേശങ്ങള്‍ ആരായണമെന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW