Saturday, September 08, 2018 Last Updated 17 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

ആരോപണങ്ങള്‍ തെളിയിച്ചില്ലെങ്കില്‍ പന്ന്യനെതിരേ നിയമനടപടി: തച്ചങ്കരി

തിരുവനന്തപുരം: തന്റെ പരിഷ്‌കരണ നടപടികള്‍ കമ്മീഷന്‍ തട്ടാനാണെന്ന ആരോപണങ്ങള്‍ തെളിയിച്ചില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നു സി.പി.ഐ. നേതാവ്‌ പന്ന്യന്‍ രവീന്ദ്രന്‌ അയച്ച കത്തില്‍ കെ.എസ്‌.ആര്‍.ടി.സി. സി.എം.ഡി: ടോമിന്‍ തച്ചങ്കരിയുടെ മുന്നറിയിപ്പ്‌. സംയുക്‌ത തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തില്‍ ചീഫ്‌ ഓഫീസിനു മുന്നില്‍ ആരംഭിച്ച സത്യഗ്രഹ സമരം ഉദ്‌ഘാടം ചെയ്യവേയാണ്‌ പന്ന്യന്‍ ആരോപണമുന്നയിച്ചത്‌. തച്ചങ്കരിയുടെ തുഗ്ലക്ക്‌ ഭരണത്തില്‍നിന്ന്‌ കോര്‍പ്പറേഷനെ മോചിപ്പിക്കണമെന്നും പന്ന്യന്‍ പറഞ്ഞിരുന്നു. സ്വകാര്യ സ്വത്തായാണ്‌ കോര്‍പ്പറേഷനെ എം.ഡി. കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വിമര്‍ശിക്കുന്നതില്‍ പരാതിയില്ലെന്നും പന്ന്യന്‍ കൂടി ഉള്‍പ്പെട്ട മുന്നണി ഭരിക്കുന്ന സര്‍ക്കാരാണ്‌ തന്നെ നിയമിച്ചതെന്ന്‌ മറക്കരുതെന്നും കത്തില്‍ തച്ചങ്കരി ഓര്‍മിപ്പിക്കുന്നു. ആരോപണങ്ങള്‍ താന്‍ നേരിട്ട്‌ കേട്ടതാണെന്നും അതിന്റെ തെളിവ്‌ പുറത്തു വിടുകയാണു വേണ്ടതെന്നും സൂചിപ്പിക്കുന്നു. താന്‍ സ്‌ഥാനമേറ്റതിന്‌ ശേഷം വലിയ ഉത്സാഹത്തോടെയാണു സഹപ്രവര്‍ത്തകരും ജീവനക്കാരും സഹകരിക്കുന്നത്‌. ഇതുവരെ വാടകവണ്ടികള്‍ ഒന്നും എടുത്തിട്ടില്ല പിന്നെ എങ്ങനെയാണ്‌ കമ്മീഷന്‍ കൈപ്പറ്റുന്നതെന്നു തച്ചങ്കരി ചോദിച്ചു. നിയമപരമായും സര്‍ക്കാര്‍ നയമനുസരിച്ചുമാണ്‌ തീരുമാനങ്ങളെടുത്തിട്ടുള്ളതെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. കെ.എസ്‌.ആര്‍.ടി.സി. എങ്ങനെയാണ്‌ നഷ്‌ടത്തിലായതെന്നും അതിന്‌ ഉത്തരവാദികള്‍ ആരാണെന്നും എല്ലാവര്‍ക്കും അറിയുന്നതാണല്ലോ എന്നും ഇന്ത്യയിലെ തന്നെ ഏറ്റവും നഷ്‌ടത്തിലോടുന്ന കോര്‍പ്പറേഷനെ ലാഭത്തിലെത്തിക്കാന്‍ ഇത്തരം ആരോപണങ്ങള്‍ സഹായിക്കില്ലെന്നും കത്തിലുണ്ട്‌.
ലാഭകരമാക്കി മുന്നോട്ടു കൊണ്ടു പോകാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുമ്പോള്‍ അതില്‍ ആരോപണങ്ങളുണ്ടെങ്കില്‍ ഉന്നയിക്കേണ്ടത്‌ പൊതുജനമധ്യത്തിലല്ലെന്നും കത്തിലുണ്ട്‌.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW