Wednesday, February 20, 2019 Last Updated 12 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

ശശിക്കെതിരായ പരാതി: അന്വേഷണ കമ്മിഷനെ നിശ്‌ചയിച്ചത്‌ ഓഗസ്‌റ്റ്‌ 31ന്‌

തിരുവനന്തപുരം: പി.കെ. ശശിക്കെതിരായ പരാതി സംസ്‌ഥാന നേതൃത്വം ഗൗരവത്തിലെടുത്തില്ലെന്നും കേന്ദ്ര നേതൃത്വം ഇടപെട്ട ശേഷമാണ്‌ നടപടികള്‍ ആരംഭിച്ചതെന്നുമുള്ള പ്രചരണം അടിസ്‌ഥാനരഹിതമെന്ന്‌ സി.പി.എം. ഓഗസ്‌റ്റ്‌ 14ന്‌ ലഭിച്ച പരാതിയില്‍ അതിനുശേഷം ചേര്‍ന്ന ആദ്യത്തെ സെക്രട്ടേറിയറ്റ്‌യോഗത്തില്‍ തന്നെ എ.കെ. ബാലനെയും പി.കെ. ശ്രീമതിയെയും അന്വേഷണത്തിന്‌ ചുമതലപ്പെടുത്തിയിരുന്നു. ഓഗസ്‌റ്റ്‌ 31നായിരുന്നു ഈ യോഗം.
ഓഗസ്‌റ്റ്‌ 14ന്‌ സംസ്‌ഥാനകമ്മിറ്റിക്ക്‌ പരാതി ലഭിച്ചതിനെത്തുടര്‍ന്ന്‌ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പരാതിക്കാരിയുടെ വിശദീകരണവും പി.കെ. ശശിയെ എ.കെ.ജി സെന്ററില്‍ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ വിശദീകരണവും കേട്ടു. തുടര്‍ന്ന്‌ ഓഗസ്‌റ്റ്‌ 31ന്‌ ചേര്‍ന്ന ആദ്യ സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ സെക്രട്ടറി ഇക്കാര്യങ്ങള്‍ വിശദീകരിച്ചു. യുവതിയുടെ പരാതിയില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്ന്‌ ആ യോഗം ഏകകണ്‌ഠമായി തീരുമാനിച്ചെന്നും സി.പി.എം സെക്രട്ടേറിയറ്റ്‌ വ്യക്‌തമാക്കി.

പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പം: പി.കെ. ശശി
പാലക്കാട്‌: പീഡന ആരോപണ വിവാദത്തില്‍ പ്രതിഷേധം ശക്‌തമാകുന്നതിനിടെ നിലപാടിലുറച്ച്‌ പി.കെ. ശശി എം.എല്‍.എ. ഒരു ഭയപ്പാടുമില്ല. ആരൊക്കെയാണ്‌ ആരോപണത്തിന്‌ പിന്നിലെന്ന്‌ അറിയാം. അത്‌ കണ്ടെത്താന്‍ പ്രാപ്‌തിയുള്ള പാര്‍ട്ടിയാണ്‌ സി.പി.എം. പാര്‍ട്ടി എന്തു നിലപാടെടുത്താലും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന്‌ പി.കെ. ശശി എം.എല്‍.എ ചെര്‍പ്പുളശ്ശേരിയില്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.
പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. എം.എല്‍.എ സ്‌ഥാനം രാജിവെക്കേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുത്ത്‌ മുന്നോട്ടു പോകും. തന്നെ വീട്ടിലിരുത്താമെന്ന്‌ ചിലര്‍ കരുതുന്നുണ്ട്‌, അത്‌ നടക്കില്ല. പരീക്ഷണ ഘട്ടങ്ങള്‍ പലതും കടന്നാണ്‌ ഇതുവരെ എത്തിയത്‌. നല്ല അനുഭവജ്‌ഞാനവും ആത്മവിശ്വാസമുണ്ട്‌. തനിക്ക്‌ വിധേയത്വം കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയോട്‌ മാത്രമാണ്‌. വ്യക്‌തിഹത്യയാണ്‌ ഇപ്പോള്‍ തനിക്കെതിരെ നടക്കുന്നതെന്നും ശശി പറഞ്ഞു.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW