Saturday, September 08, 2018 Last Updated 16 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

ആശയറ്റ ആശ്രിതയ്‌ക്ക് ആശ്രയമായി മമ്മൂട്ടി

പറവൂര്‍: പ്രളയത്തെ തുടര്‍ന്നു വൈക്കത്തു ഒരാള്‍ ദാനമായി നല്‍കിയ നാലു സെന്റില്‍ മമ്മൂട്ടി ഫാന്‍സ്‌ അസോസിയേഷന്‍ 700 ചതുരശ്ര അടിയുടെ വീട്‌ നിര്‍മിച്ചു നല്‍കും. ഇതോടെ, ഏഴിക്കര പെരുമ്പടന്ന മാവേലിത്തറ വീട്ടില്‍ ആശ്രിതയ്‌ക്കും മക്കളായ അനുനന്ദയ്‌ക്കും അഭിരുദ്ധിനും അമ്മ ഗിരിജയ്‌ക്കും മനസമാധാനത്തോടെ അന്തിയുറങ്ങാം. മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചാണു വീടു നല്‍കുന്നത്‌.
മഹാനടന്‍ തന്നെ എത്തി ഈ സന്തോഷ വാര്‍ത്ത ആശ്രിതയെ അറിയിച്ചു. ഏതു പ്രതിസന്ധിഘട്ടത്തിലും പതറാതെ പിടിച്ചുനില്‍ക്കണമെന്നും സഹായത്തിന്‌ എല്ലാവരും കൂടെയുണ്ടാകുമെന്നും മമ്മൂട്ടി പറഞ്ഞു. വീടിന്റെ മാതൃകയും അദ്ദേഹം സമ്മാനിച്ചു. സഹായത്തിനു നന്ദിയും സന്തോഷവും ഉണ്ടെന്ന്‌ ആശ്രിത പറഞ്ഞു. വി.ഡി. സതീശന്‍ എം.എല്‍.എ, ഫാന്‍സ്‌ അസോസിയേഷന്‍ ഭാരവാഹികളായ എസ്‌.എസ്‌.അരുണ്‍, എം.ആര്‍. ഷാനവാസ്‌, കെ. വിനോദ്‌,എസ്‌. ജോര്‍ജ്‌ എന്നിവരും മമ്മൂട്ടിയോടൊപ്പം ഉണ്ടായിരുന്നു.
പെരുമ്പടന്ന പാലത്തിനു സമീപമുള്ള പുറമ്പോക്കിലായിരുന്നു ഈ കുടുംബത്തിന്റെ താമസം. കഴിഞ്ഞ പ്രളയത്തില്‍ വീടും പരിസരവും മുങ്ങിയതോടെ കുടുംബാംഗങ്ങള്‍ കെടാമംഗലം എല്‍.പി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറി.
വെള്ളമിറങ്ങിയപ്പോഴാണു തങ്ങള്‍ കഴിഞ്ഞിരുന്ന കുടിലും പ്രളയത്തില്‍ ഒലിച്ചുപോയ വിവരം അറിയുന്നത്‌. ദുരിതാശ്വാസ ക്യാമ്പില്‍നിന്ന്‌ എങ്ങോട്ടു പോകണമെന്നറിയാതെ പകച്ചുനിന്ന കുടുംബാംഗങ്ങളെക്കുറിച്ചു മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നുരുന്നു.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW