Saturday, December 15, 2018 Last Updated 10 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

പി.ടി. തോമസ്‌ ഗാഡ്‌ഗിലിനെതിരേ സമരം നടത്തി: ജോയ്‌സ് ജോര്‍ജ്‌

തൊടുപുഴ: മാധവ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ പുറത്തുവന്നപ്പോള്‍ തന്നെ അതിനെ അനുകൂലിച്ചിരുന്നെന്ന പി.ടി തോമസിന്റെ വാദം തെറ്റാണെന്നു ജോയ്‌സ്‌ ജോര്‍ജ്‌ എം.പി. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെതിരേ രണ്ടുവര്‍ഷത്തോളം നിലപാടെടുക്കുകയും സമരം ചെയ്യുകയും ചെയ്‌ത ആളാണ്‌ പി.ടി തോമസ്‌. 2012 ഡിസംബര്‍ 18ന്‌ പാര്‍ലമെന്റിനു മുമ്പില്‍ പി.ടി തോമസിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ്‌. എം.പിമാര്‍ സമരം നടത്തിയതിന്റെ ചിത്രവും ദേശീയ മാധ്യമങ്ങളില്‍ വന്നതിന്റെ പകര്‍പ്പും എം.പി പത്രസമ്മേളനത്തില്‍ പുറത്തുവിട്ടു.
2011 ഓഗസ്‌റ്റ്‌ 31 നാണ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌. പ്രതിഷേധത്തെത്തുടര്‍ന്നു 2012 ഓഗസ്‌റ്റ്‌ 17ന്‌ കസ്‌തൂരി രംഗന്‍ കമ്മിറ്റിയെ നിയോഗിച്ചു. അതിനുശേഷം 2012 ഡിസംബര്‍ 18 നാണ്‌ പി.ടി തോമസിന്റെ നേതൃത്വത്തില്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെതിരേ സമരങ്ങള്‍ നടന്നത്‌. പിന്നീട്‌ അദ്ദേഹം നിലപാട്‌ മാറ്റിയതിന്റെ കാരണം ദുരൂഹമാണ്‌.
ജനങ്ങളെ വഞ്ചിച്ചതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌-യു.ഡി.എഫ്‌. പ്രവര്‍ത്തകരാണ്‌ പി.ടിക്കെതിരേ സമരം നടത്തിയത്‌. ഗ്രൂപ്പ്‌ പോരിനൊടുവില്‍ നാടുവിടേണ്ടിയും വന്നു. ഇതിന്റെ പാപഭാരം മറ്റുള്ളവരുടെ മേല്‍ കെട്ടിവയ്‌ക്കാനുള്ള ശ്രമം തരംതാണതാണെന്നും ജോയ്‌സ്‌ ജോര്‍ജ്‌ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ മറുപടി പോലും അര്‍ഹിക്കുന്നില്ലെന്നു പി.ടി തോമസ്‌ എം.എല്‍.എ പറഞ്ഞു. സ്‌ഥാനം നഷ്‌ടപ്പെട്ടപ്പോഴല്ല, എം.പിയായിരിക്കെ തന്നെയാണ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനായി വാദിച്ചതെന്നും തന്റെ നിലപാട്‌ എന്നും സുതാര്യമായിരുന്നെന്നും പി.ടി തോമസ്‌ കൂട്ടിച്ചേര്‍ത്തു.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW