Monday, July 22, 2019 Last Updated 16 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

കോഴഞ്ചേരി പാലം: അറ്റകുറ്റപ്പണിക്ക്‌ മന്ത്രി സുധാകരന്റെ നിര്‍ദേശം

കോഴഞ്ചേരി: തിരുവല്ല-കുമ്പഴ സംസ്‌ഥാന പാതയിലെ കോഴഞ്ചേരി പാലത്തില്‍ അടിയന്തിര അറ്റകുറ്റപ്പണി നടത്തുന്നതിന്‌ ചീഫ്‌ എന്‍ജിനീയര്‍മാര്‍ക്ക്‌ പൊതുമരാമത്ത്‌ മന്ത്രി ജി. സുധാകരന്‍ നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ ഒരു വീഴ്‌ചയും ഉണ്ടാകരുതെന്ന്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഫേയ്‌സ്‌ബുക്‌ പോസ്‌റ്റിലൂടെ അറിയിച്ചു.
കോഴഞ്ചേരി പാലത്തില്‍ തകരാര്‍ ഉണ്ടെന്ന വിഷയത്തെപ്പറ്റി വീണ ജോര്‍ജ്‌ എം.എല്‍.എ ഫോണില്‍ വിളിച്ച്‌ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഉടന്‍ തന്നെ റോഡ്‌സ്‌, ബ്രിഡ്‌ജസ്‌, ഡിസൈന്‍ വിഭാഗത്തിന്റെ പൊതുമരാമത്ത്‌ ചീഫ്‌ എന്‍ജിനീയര്‍മാരെ പാലം പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തി. പാലത്തിന്റെ പഴക്കം മൂലം പില്ലറില്‍ വെല്‍ ക്യാപ്പും വെല്‍ ഫൗണ്ടേഷനും യോജിക്കുന്ന ഭാഗത്തെ കല്‍പണിയിലെ കല്ലുകള്‍ക്കിടയിലുള്ള സിമന്റ്‌ അടര്‍ന്നു പോയതായാണ്‌ പരിശോധനയില്‍ കണ്ടെത്തിയത്‌. പ്രളയത്തില്‍ പാലത്തിന്‌ അപകടസ്‌ഥിതിയുണ്ടായിട്ടില്ല. ഇത്‌ നിലവില്‍ ഗതാഗതത്തിന്‌ തടസമുണ്ടാക്കില്ലെന്നും മന്ത്രി അറിയിച്ചു.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW