Saturday, September 08, 2018 Last Updated 17 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

പാറ്റൂര്‍ ഭൂമി കേസ്‌: പുനരന്വേഷണം ആവശ്യപ്പെട്ട്‌ വി.എസ്‌. ഹൈക്കോടതിയില്‍

കൊച്ചി: വിവാദമായ പാറ്റൂര്‍ ഭൂമി കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു വി.എസ്‌. അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്‌. ഇക്കാര്യമാവശ്യപ്പെട്ടു നല്‍കിയ പരാതി തള്ളിയ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി നടപടി ചോദ്യം ചെയ്‌തു വി.എസ്‌. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
കേസിന്റെ പൂര്‍ണരൂപം മനസിലാക്കിയ ശേഷമാണു വിജിലന്‍സ്‌ രജിസ്‌റ്റര്‍ ചെയ്‌ത എഫ്‌.ഐ.ആര്‍. ഹൈക്കോടതി റദ്ദാക്കിയതെന്നും ഇക്കാരണത്താല്‍തന്നെ ഇത്തരം ഒരു ഹര്‍ജി പരിഗണിക്കാന്‍ സാധിക്കില്ലെന്നും വ്യക്‌തമാക്കിയായിരുന്നു തിരുവനന്തപുരം പ്രത്യേക വിജിലന്‍സ്‌ കോടതി വി.എസിന്റെ ഹര്‍ജി തള്ളിയത്‌. വിജിലന്‍സ്‌ എഫ്‌.ഐ.ആര്‍. ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നായിരുന്നു വിജിലന്‍സ്‌ കോടതിയുടെ നിലപാട്‌.
എന്നാല്‍, താന്‍ നല്‍കിയ ഹര്‍ജിയില്‍ ഏഴ്‌ എതിര്‍കക്ഷികള്‍ ഉണ്ടായിരുന്നെന്നും വിജിലന്‍സ്‌ സ്വമേധയാ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ചീഫ്‌ സെക്രട്ടറി ഭരത്‌ ഭൂഷണ്‍, ആര്‍.ടെക്‌ എം.ഡി, ജല അതോറിറ്റി എന്‍ജിനീയര്‍മാര്‍ എന്നിവര്‍ക്കെതിരേ മാത്രമാണ്‌ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തതെന്നും ഇതാണ്‌ ഹൈക്കോടതി റദ്ദാക്കിയതെന്നുമാണു വി.എസിന്റെ വാദം. സര്‍ക്കാര്‍ പുറമ്പോക്ക്‌ കൈയേറി സ്വകാര്യ കമ്പനി ഫ്‌ളാറ്റ്‌ നിര്‍മിച്ചു എന്നാണു ഹര്‍ജിയിലെ ആരോപണം.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW