Saturday, September 08, 2018 Last Updated 17 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

എലിപ്പനി: വീണ്ടും മരണം; 53 പേര്‍ക്കുകൂടി സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 53 പേര്‍ക്കുകൂടി എലിപ്പനി സ്‌ഥിരീകരിച്ചു. 12 പേര്‍ക്കു ഡെങ്കിപ്പനിയും ഒരാള്‍ക്കു മലേറിയയും കണ്ടെത്തി.
അതിനിടെ എലിപ്പനി ബാധിച്ച്‌ ഒരാള്‍കൂടി മരിച്ചു. തിരുവനന്തപുരം ചാല സ്വദേശി രാഖി(45)യാണു മരിച്ചത്‌.
ഇതോടെ എലിപ്പനി ലക്ഷണങ്ങളുമായി മരിച്ചവരുടെ എണ്ണം 89 ആയി. 56 പേര്‍ക്ക്‌ ഇന്നലെ എലിപ്പനി സ്‌ഥിരീകരിച്ചു. തിരുവനന്തപുരത്ത്‌ ആറു പേര്‍ക്കും കൊല്ലത്ത്‌ ഒരാള്‍ക്കും പത്തനംതിട്ടയില്‍ 10 പേര്‍ക്കും കോട്ടയത്ത്‌ അഞ്ചു പേര്‍ക്കും ആലപ്പുഴയില്‍ 12 പേര്‍ക്കും തൃശൂരില്‍ ആറു പേര്‍ക്കും പാലക്കാട്ട്‌ ഒന്‍പതു പേര്‍ക്കും കോഴിക്കോട്‌, വയനാട്‌ ജില്ലകളില്‍ രണ്ടുപേര്‍ക്കു വീതവുമാണ്‌ രോഗം കണ്ടെത്തിയത്‌.
ഡെങ്കിപ്പനി 12 പേര്‍ക്കു സ്‌ഥിരീകരിച്ചതില്‍ തിരുവനന്തപുരത്തു മൂന്നു പേര്‍ക്കും ആലപ്പുഴ, എറണാകുളം, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ ഒരാള്‍ക്കു വീതവും പാലക്കാട്ട്‌ അഞ്ചു പേര്‍ക്കുമാണ്‌ രോഗം കണ്ടെത്തിയത്‌. തൃശൂര്‍ സ്വദേശിക്കാണ്‌ മലേറിയ.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW