Saturday, September 08, 2018 Last Updated 17 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

കെ.എസ്‌.ആര്‍.ടി.സിയിലെ പ്രശ്‌നങ്ങള്‍: ഗതാഗതമന്ത്രി ഇടപെടണമെന്ന്‌ ശിവകുമാര്‍

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സിയിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ അടിയന്തരമായി ചര്‍ച്ച ചെയ്‌തു പരിഹരിക്കാന്‍ വകുപ്പ്‌ മന്ത്രി മുന്‍കൈയെടുക്കണമെന്നു കെ.എസ്‌.ടി. ഡ്രൈവേഴ്‌സ്‌ യൂണിയന്‍ സംസ്‌ഥാന പ്രസിഡന്റ്‌ വി.എസ്‌. ശിവകുമാര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. തൊഴിലാളികളെ ദ്രോഹിച്ചും ട്രേഡ്‌ യൂണിയനുകളെ അകറ്റിനിര്‍ത്തിയും കെ.എസ്‌.ആര്‍.ടി.സിയെ രക്ഷപ്പെടുത്താമെന്ന മാനേജ്‌മെന്റിന്റെ പുതിയ കണ്ടുപിടിത്തം വിചിത്രമാണെന്നു സംയുക്‌ത ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തില്‍ ചീഫ്‌ ഓഫീസ്‌ പടിക്കല്‍ നടന്നുവരുന്ന അനിശ്‌ചിതകാല സത്യഗ്രഹസമരത്തിന്റെ രണ്ടാംദിവസം ഉദ്‌ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. കെ.എസ്‌.ആര്‍.ടി.ഇ.എ സംസ്‌ഥാന ജനറല്‍ സെക്രട്ടറി സി.കെ.ഹരികൃഷ്‌ണന്‍ അധ്യക്ഷതവഹിച്ചു. വൈക്കം വിശ്വന്‍ മുഖ്യപ്രഭാഷണം നടത്തി.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW