Tuesday, November 20, 2018 Last Updated 28 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

പ്രളയക്കെടുതി: വിശദപരിശോധനയ്‌ക്ക്‌ ആസൂത്രണ ബോര്‍ഡ്‌

കൊച്ചി : പ്രളയക്കെടുതിയെക്കുറിച്ച്‌ ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിശദ പരിശോധന നടത്തി റിപ്പോര്‍ട്ട്‌ തയാറാക്കും. പ്രകൃതിയില്‍ സംഭവിക്കുന്ന മാറ്റങ്ങളും ഡാമുകള്‍ തുറന്നുവിട്ടതു കൊണ്ടുണ്ടായ പ്രത്യാഘാതങ്ങളുമാണു പ്രധാനമായും പരിശോധിക്കുന്നത്‌. പഠനത്തിലെ കണ്ടെത്തലുകള്‍ സര്‍ക്കാരിന്റെ മുന്നോട്ടുള്ള പദ്ധതി രൂപീകരണത്തിലും നിര്‍ണായകമാകും. ഒരോ ജില്ലയും പ്രത്യേകമായെടുത്തു പരിശോധിക്കാനാണ്‌ തീരുമാനം.

കനത്ത മഴയും ഡാമില്‍നിന്നു അപ്രതീക്ഷിതമായി എത്തിയ വലിയ അളവിലുള്ള വെള്ളവുമാണു പ്രളയത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. വിവിധ എജന്‍സികള്‍ നടത്തുന്ന ശാസ്‌ത്രീയ പഠന റിപ്പോര്‍ട്ടുകള്‍കൂടി ഉള്‍പ്പെടുത്തിയാകും വിശദമായ റിപ്പോര്‍ട്ട്‌ തയാറാക്കുക. പ്രളയദുരന്തത്തെക്കുറിച്ചു നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത്‌ സയന്‍സ്‌ സ്‌റ്റഡീസും രാജീവ്‌ ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെലപ്‌മെന്റ്‌ സ്‌റ്റഡീസും (ആര്‍.ജി.ഐ.ഡി.എസ്‌) ശാസ്‌ത്രീയ പഠനം നടത്തുന്നുണ്ട്‌. അനധികൃത പ്രകൃതിചൂഷണം, ജലത്തിന്റെ അശാസ്‌ത്രീയ ഉപഭോഗം, മാലിന്യസംസ്‌കരണം, വിഭവശോഷണം, ഊര്‍ജ ദുരുപയോഗം തുടങ്ങിയ വിഷയങ്ങള്‍ സൂക്ഷ്‌മമായി പഠിച്ചു ആവശ്യമെങ്കില്‍ നിയമനിര്‍മാണത്തിലൂടെയും പരിഹാരം കാണും.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW