Saturday, September 08, 2018 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

ദുരിതാശ്വാസ നിധിയിലേക്ക്‌ നിര്‍ബന്ധിത പിരിവ്‌; മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിക്കു സ്‌റ്റേ

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ 28 ക്ഷേത്രങ്ങളില്‍നിന്നു നിര്‍ബന്ധിത പിരിവ്‌ നടത്താനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. തമിഴ്‌നാട്‌ ആസ്‌ഥാനമായ സംഘടന നല്‍കിയ ഹര്‍ജിയിലാണു ജസ്‌റ്റിസ്‌ പി.ആര്‍. രാമചന്ദ്രമേനോനും ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. തങ്ങള്‍ വിശ്വാസികളുടെ സംഘടനയാണെന്നും അഷ്‌ടിക്കു വകയിലാത്ത ക്ഷേത്രങ്ങളില്‍നിന്നുപോലും നിര്‍ബന്ധിത പിരിവ്‌ നടത്തുന്നത്‌ അംഗീകരിക്കാനാവില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗികനിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍നിന്ന്‌ അഞ്ചു ലക്ഷം രൂപ വീതവും മറ്റു ക്ഷേത്രങ്ങളില്‍നിന്ന്‌ ഒരു ലക്ഷം രൂപ വീതവും നല്‍കണമെന്നായിരുന്നു ദേവസ്വം കമ്മിഷണറുടെ ഉത്തരവ്‌. തമിഴ്‌നാട്‌ രജിസ്‌ട്രേഷനുള്ള സംഘടനയാണു ഹര്‍ജിക്കാരെന്നും ഇത്തരം ഹര്‍ജി നല്‍കാന്‍ അവര്‍ക്ക്‌ അവകാശമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW