ആലപ്പുഴ: കരിമണല്‍ ഖനനത്തെ അനുകൂലിക്കുന്ന സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ പ്രസ്താവന സ്പീക്കര്‍ എന്ന പദവിക്ക് ഒരുതരത്തിലും ചേരാത്തതായിപ്പോയിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം. പി.ജനങളുടെ താല്പര്യങ്ങള്ക്കെതിരായി ഇത്തരം തീരുമാനങ്ങള്‍ അടിച്ചേല്പിക്കാന് ശ്രമിച്ചാല്‍ അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നും വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.