Saturday, September 08, 2018 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

325.5 കോടിയുടെ സഹായം: കേന്ദ്രമന്ത്രിക്കു നിവേദനം നല്‍കി

കൊച്ചി: പ്രളയത്തെത്തുടര്‍ന്നു സംസ്‌ഥാനത്തെ ആരോഗ്യ രംഗത്തുണ്ടായ നാശനഷ്‌ടം നികത്താനും ആരോഗ്യരംഗം പുനര്‍നിര്‍മിക്കാനും 325.5 കോടി രൂപയുടെ സാമ്പത്തിക സഹായം സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട്‌ ആവശ്യപ്പെട്ടു.
നിവേദനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേന്ദ്രമന്ത്രി ജെ.പി. നഡ്‌ഡയ്‌ക്കു കൈമാറി. നെടുമ്പാശേരി സാജ്‌ ഹോട്ടലില്‍ നടന്ന അവലോകന യോഗത്തിലാണു നിവേദനം കൈമാറിയത്‌.
സംസ്‌ഥാന സര്‍ക്കാരിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നു കേന്ദ്രമന്ത്രി പറഞ്ഞു. വിദഗ്‌ധരടങ്ങിയ നാഷണല്‍ ഹെല്‍ത്ത്‌ മിഷന്റെ സംഘത്തെ നാശനഷ്‌ടങ്ങള്‍ അവലോകനം ചെയ്യാന്‍ കേരളത്തിലേക്കയയ്‌ക്കും.
ദീര്‍ഘകാല അടിസ്‌ഥാനത്തില്‍ ആവശ്യമുള്ളവ, ഹ്രസ്വകാല ഘട്ടത്തിലേക്ക്‌ അടിയന്തരമായി ആവശ്യമുള്ളവ എന്നിങ്ങനെ തരംതിരിച്ച്‌ ആരോഗ്യരംഗത്തെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണ നല്‍കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW