Tuesday, November 06, 2018 Last Updated 27 Min 53 Sec ago English Edition
Todays E paper
Ads by Google
സനില്‍ അടൂര്‍
Saturday 08 Sep 2018 12.40 AM

പ്രളയം, ഉരുള്‍പൊട്ടല്‍: നാഷണല്‍ ഡിസാസ്‌റ്റര്‍മാനേജ്‌മെന്റ്‌ പഠനം ആരംഭിച്ചു

uploads/news/2018/09/246796/dater080918.jpg

അടൂര്‍ : കേരളത്തിലുണ്ടായ പ്രളയവും ഉരുള്‍പൊട്ടലും സംബന്ധിച്ച്‌ നാഷണല്‍ ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ്‌ പഠനം ആരംഭിച്ചു. സംസ്‌ഥാന ദുരന്ത നിവാരണ പരിശീലന കേന്ദ്രവുമായി സഹകരിച്ചാണ്‌ പഠനം.

ഇതിന്റെ ഭാഗമായി സംഘം കഴിഞ്ഞ 31, ഒന്ന്‌ തീയതികളില്‍ ആദ്യഘട്ട സന്ദര്‍ശനം നടത്തി. പ്രഫസര്‍മാരായ സന്തോഷ്‌ കുമാര്‍, സൂര്യ പ്രകാശ്‌, ചന്ദന്‍ ഘോഷ്‌ എന്നീ വിദഗ്‌ദ്ധരാണ്‌ സംഘത്തില്‍ ഉണ്ടായിരുന്നത്‌. ദുരന്ത ആഘാത ലഘൂകരണം, ഉരുള്‍പൊട്ടല്‍, പുനര്‍ നിര്‍മാണം എന്നീ മേഖലകളില്‍ യഥാക്രമം വൈദഗ്‌ദ്ധ്യം നേടിയ ഉദ്യോഗസ്‌ഥരാണ്‌ സന്ദര്‍ശനം നടത്തിയത്‌.

രക്ഷാപ്രവര്‍ത്തന ത്തില്‍ ഏര്‍പ്പെട്ട മത്സ്യതൊഴിലാളികളെ ഉള്‍പ്പടെ സന്ദര്‍ശിച്ച സംഘം തിരുവനന്തപുരം ജില്ലാ കലക്‌ടര്‍, സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി, റവന്യൂ വകുപ്പ്‌ സെക്രട്ടറി എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. ചെങ്ങന്നൂരില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍, കുട്ടനാട്‌, ഉരുള്‍പൊട്ടല്‍ ഉണ്ടായ സീത ത്തോട്‌ മേഖലയിലും സംഘം സന്ദര്‍ശനം നടത്തി.

റിപ്പോര്‍ട്ട്‌ തയാറാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ കൈമാറും. പ്രാഥമിക റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച ശേഷം കേരള സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വ്വക ലാശാല തുടങ്ങിയവയിലെ ദുരന്ത നിവാരണ വിഭാഗത്തോട്‌ ചേര്‍ന്ന്‌ വിശദമായ പഠനം നടത്താനും പ ദ്ധതിയുണ്ട്‌.

Ads by Google
സനില്‍ അടൂര്‍
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW