Sunday, November 18, 2018 Last Updated 22 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.40 AM

ബസും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ്‌ മരിച്ചു

വാഴൂര്‍: കെ.എസ്‌.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവു മരിച്ചു. ഇളംപള്ളി പുതുപ്പറമ്പില്‍ ജോസിന്റെ മകന്‍ മെജോ ജോസഫ്‌ (20) ആണു മരിച്ചത്‌. ഇന്നലെ രാവിലെ 9.30നു കെ.കെ. റോഡില്‍ പുളിക്കല്‍ക്കവലയില്‍ വാഴൂര്‍ സെന്റ്‌ പോള്‍സ്‌ സ്‌കൂളിനു സമീപം വളവിലായിരുന്നു അപകടം.
കൊടുങ്ങൂര്‍ ഗോള്‍ഡന്‍ ഷാഡോസ്‌ സ്‌റ്റുഡിയോയിലെ ജീവനക്കാരനായ മെജോ ജോലി സംബന്ധമായ ആവശ്യത്തിനു കോട്ടയത്തേക്കു പോകുകയായിരുന്നു. കോട്ടയത്തു നിന്നു കുമളിയിലേക്കു പോയ ബസ്‌ ഇടിച്ചത്‌. ഉടന്‍ പാമ്പാടി ഗവ.താലൂക്ക്‌ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌മാര്‍ട്ടം നടത്തി.സംസ്‌കാരം ഇന്നു 12നു വസതിയില്‍ ശുശ്രൂഷയ്‌ക്കു ശേഷം 1.30 നു മാങ്ങാനം തലപ്പാടിയിലുള്ള ഐ.പി.സി െസെമിത്തേരിയില്‍. മോളമ്മയാണു മാതാവ്‌. സഹോദരി: ഗ്‌ളോറിയ.

Ads by Google
Saturday 08 Sep 2018 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW