Saturday, September 08, 2018 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.20 AM

ഫ്രാന്‍സിനും ക്ര?യേഷ്യയ്‌ക്കും സമനില

uploads/news/2018/09/246766/3.jpg

മ്യൂണിക്ക്‌: യുവേഫ നേഷന്‍സ്‌ ലീഗിന്‌ ആവേശ സമനിലയോടെ തുടക്കം. ലീഗിന്റെ ഒന്നാം ദിനം നടന്ന രണ്ടു മത്സരങ്ങളും സമനിലയില്‍ കലാശിച്ചു. ലോകം ഉറ്റുനോക്കിയ മത്സരത്തില്‍ ലോകകപ്പ്‌ ജേതാക്കളായ ഫ്രാന്‍സും മുന്‍ ജേതാക്കളായ ജര്‍മനിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ മറ്റൊരു മത്സരത്തില്‍ ലോകകപ്പ്‌ റണ്ണറപ്പുകളായ ക്ര?യേഷ്യയും യൂറോ കപ്പ്‌ ജേതാക്കളായ വെയ്‌ല്‍സും ഓരോ ഗോളടിച്ചു പിരിഞ്ഞു.
അതേസമയം ആദ്യദിനം നടന്ന മൂന്നാം മത്സരത്തില്‍ അയര്‍ലന്‍ഡിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക്‌ തകര്‍ത്ത്‌ വെയ്‌ല്‍സ്‌ തകര്‍പ്പന്‍ ജയം നേടി.
അലയന്‍സ്‌ അരീനയില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഫ്രാന്‍സും രണ്ടാം പകുതിയില്‍ ജര്‍മനിയുമാണ്‌ ആധിപത്യം സ്‌ഥാപിച്ചത്‌.
വിജയം കണ്ടെത്താനായില്ലെങ്കിലും കാണികളെ ത്രസിപ്പിക്കുന്ന മുന്നേറ്റങ്ങളുമായി ഇരുടീമുകളും കൈയടി നേടി. രണ്ടാം പകുതിയില്‍ ജര്‍മനി പലതവണ ഗോളിനടുത്തെത്തിയെങ്കിലും ഗോള്‍കീപ്പര്‍ ഫ്രാന്‍സിന്റെ പകരക്കാരന്‍ ഗോള്‍കീപ്പര്‍ അല്‍ഫോന്‍സ്‌ ഏരിയോളയുടെ മിന്നുന്ന പ്രകടനം ഫ്രാന്‍സിനെ തോല്‍വിയില്‍ നിന്നു രക്ഷിച്ചു.
പരുക്കേറ്റ നായകന്‍ ഹ്യൂഗോ ലോറിസിന്റെ പകരക്കാരനായാണ്‌ ഏരിയോള ആദ്യ ഇലവനില്‍ ഇടംപിടിച്ചത്‌. ഫ്രാന്‍സിനായി ചെല്‍സി താരം എന്‍ഗോളോ കാന്റെയും ജര്‍മനിക്കായി ബയേണ്‍ താരം തോമസ്‌ മുള്ളറുമാണ്‌ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവച്ചത്‌.
യൂറോ കപ്പ്‌ ജേതാക്കളും ലോകകപ്പ്‌ ഫൈനലിസ്‌റ്റുകളും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ലോകകപ്പ്‌ ഹീറോ ഇവാന്‍ പെരിസിച്ചിന്റെ ഗോളില്‍ മുന്നിലെത്തിയ ശേഷമാണ്‌ ക്ര?യേഷ്യ സമനില വഴങ്ങിയത്‌.
നായകനും സൂപ്പര്‍ താരവുമായ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയ പോര്‍ചുഗലിന്‌ പ്രതിരോധ താരം പെപ്പെയുടെ ഹെഡര്‍ ഗോളാണ്‌ തുണയായത്‌. അതേസമയം സീസണില്‍ മിന്നുന്ന ഫോം തുടരുന്ന റയാല്‍ മാഡ്രിഡ്‌ താരം ഗാരെത്‌ ബെയ്‌ലിന്റെ മികവിലാണ്‌ വെയ്‌ല്‍സ്‌ തകര്‍പ്പന്‍ ജയം നേടിയത്‌. ഒരു ഗോളും ഒരു അസിസ്‌റ്റുമായി ബെയ്‌ല്‍ തിളങ്ങിയ മത്സരത്തില്‍ ടോം ലോറന്‍സ്‌, ആരോണ്‍ റാംസി, കോണര്‍ റോബര്‍ട്‌സ് എന്നിവരാണ്‌ വെയ്‌ല്‍സിന്റെ മറ്റു ഗോളുകള്‍ നേടിയത്‌. ഷോണ്‍ വില്യംസാണ്‌ മത്സരത്തില്‍ അയര്‍ലന്‍ഡിന്റെ ആശ്വാസ ഗോള്‍ നേടിയത്‌. യുണൈറ്റഡ്‌ ഇതിഹാസം ഗിഗ്‌സ് പരിശീലകനായതിനു ശേഷം വെയ്‌ല്‍സിന്റെ ആദ്യ പ്രധാന മത്സരമായിരുന്നു ഇന്നലത്തേത്‌.
യൂറോപ്പിലെ മറ്റൊരു സൗഹൃദ മത്സരത്തില്‍ മെംഫിസ്‌ ഡിപേയുടെ ഇരട്ട ഗോളുകള്‍ക്ക്‌ പെറുവിനെതിരെ നെതര്‍ലന്‍ഡ്‌സും വിജയം നേടി.

Ads by Google
Saturday 08 Sep 2018 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW