Saturday, September 08, 2018 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.04 AM

നിരാഹാരം: ഹാര്‍ദിക്‌ പട്ടേലിനെ ആശുപത്രിയിലേക്കു മാറ്റി

uploads/news/2018/09/246711/5.jpg

അഹമ്മദാബാദ്‌: പാട്ടീദാര്‍ സംവരണ വിഷയത്തില്‍ അനിശ്‌ചിതകാല നിരാഹാരം അനുഷ്‌ഠിക്കുന്ന പാട്ടീദാര്‍ അനാമത്‌ ആന്ദോളന്‍ സമിതി(പി.എ.എ.എസ്‌) നേതാവ്‌ ഹാര്‍ദിക്‌ പട്ടേലിനെ ആശുപത്രിയിലേക്കു മാറ്റി. സമരം രണ്ടാഴ്‌ച പിന്നിട്ട ഇന്നലെ ശ്വാസതടസം നേരിടുന്നുണ്ടെന്നു വ്യക്‌തമാക്കിയതോടെയാണ്‌ പട്ടേലിനെ സോളയിലുള്ള ഗവ. സിവില്‍ ആശുപത്രിയിലേക്കു മാറ്റിയത്‌. പാട്ടീദാര്‍ സമുദായത്തിനു സംവരണം ഏര്‍പ്പെടുത്തുക, കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കഴിഞ്ഞ മാസം 25 നാണ്‌ ഹാര്‍ദിക്‌ പട്ടേല്‍ അനിശ്‌ചിതകാല നിരാഹാര സമരം ആരംഭിച്ചത്‌.
അടുത്ത 24 മണിക്കൂറിനകം പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചില്ലെങ്കില്‍ ഹാര്‍ദിക്‌ ജലപാനം പോലും ഉപേക്ഷിക്കുമെന്നു പി.എ.എ.എസ്‌. കണ്‍വീനര്‍ മനോജ്‌ പനാര വ്യാഴാഴ്‌ച ഗുജറാത്തിലെ ബി.ജെ.പി. സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കിയിരുന്നു. സര്‍ക്കാര്‍ പ്രതിനിധികള്‍ നിരാഹാരവേദിയിലെത്തി പട്ടേലുമായി ചര്‍ച്ചയ്‌ക്കു തയാറാകണമെന്നായിരുന്നു അന്ത്യശാസനം.

Ads by Google
Saturday 08 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW