Wednesday, November 14, 2018 Last Updated 51 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.04 AM

ദാവൂദിന്‌ കുരുക്ക്‌ മുറുകുന്നു; ഇന്ത്യ യു.എസിന്‌ വിവരങ്ങള്‍ കൈമാറും

uploads/news/2018/09/246710/4.jpg

ന്യൂഡല്‍ഹി: രാജ്യാന്തര അധോലോകക്കുറ്റവാളി ദാവൂദ്‌ ഇബ്രാഹിമിന്റെ യു.എസിലെ സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികളും മുംബൈ പോലീസും ശ്രമമാരംഭിച്ചു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ ഉടന്‍ ആഭ്യന്തര മന്ത്രാലയത്തിനു കൈമാറും.
ആഭ്യന്തരമന്ത്രാലയം ഈ വിവരങ്ങള്‍ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങള്‍ക്കു നല്‍കും. പിന്നീട്‌ ഈ വിവരങ്ങള്‍ യു.എസുമായി പങ്കുവയ്‌ക്കും. മുംബൈ സ്‌ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനായ ദാവൂദിനെ കണ്ടെത്താന്‍ ഇന്ത്യയെ സഹായിക്കാമെന്ന്‌ യു.എസ്‌. ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ്‌ വിവരങ്ങളുടെ കൈമാറ്റം. ഇന്ത്യയും യു.എസും തമ്മില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ ആദ്യ ഉഭയകക്ഷി ടു പള്‌സ്‌ ടു കൂടിക്കാഴ്‌ചയിലാണു ഇതുസംബന്ധിച്ച്‌ തീരുമാനമുണ്ടായത്‌. ഡോണള്‍ഡ്‌ ട്രംപ്‌ ഭരണകൂടം ദാവൂദിനെ രാജ്യാന്തര ഭീകരനായി
പ്രഖ്യാപിക്കുകയും തലയ്‌ക്ക്‌ രണ്ടു കോടി ഡോളര്‍ ഇനാം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ലണ്ടനിലെ ദാവൂദിന്റെ അനവധി വസ്‌തുക്കള്‍ നേരത്തേ കണ്ടുകെട്ടിയിരുന്നു.
പാകിസ്‌താന്റെ ചാരസംഘടന ഐ.എസ്‌.ഐയുടെ നേരിട്ടുള്ള സംരക്ഷണയില്‍ കറാച്ചിയിലാണ്‌ ദാവൂദിന്റെ താമസമെന്നു വിവിധ ഏജന്‍സികള്‍ സ്‌ഥിരീകരിച്ചിരുന്നു.

Ads by Google
Saturday 08 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW