Saturday, September 08, 2018 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.04 AM

മാനസസരോവറില്‍ രാഹുല്‍ കാല്‍നടയായി പിന്നിട്ടത്‌ 34 കിലോമീറ്റര്‍

uploads/news/2018/09/246709/3.jpg

ന്യൂഡല്‍ഹി: കൈലാസ്‌ മാനസസരോവരില്‍ തീര്‍ഥയാത്രയ്‌ക്കെത്തിയ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒറ്റദിവസം കൊണ്ടു കാല്‍നടയായി പിന്നിട്ടത്‌ 34.31 കിലോമീറ്റര്‍. 13 മണിക്കൂര്‍ നിര്‍ത്താതെയായിരുന്നു മലമുകളിലേക്കു നീങ്ങിയത്‌. 46,433 പടവുകള്‍ കയറി.
ഇതിലൂടെ 4500 കലോറി കുറഞ്ഞതായും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. 60 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കുമെന്നാണു റിപ്പോര്‍ട്ട്‌. അദ്ദേഹത്തിന്റെ യാത്ര കേവലം ഫോട്ടോയില്‍ മുഖം കൊടുത്ത്‌ അവസാനിപ്പിക്കുന്നതാണെന്നു വിമര്‍ശിക്കുന്നവരുടെ നാവടപ്പിക്കാനാണു ശിവസന്നിധിയായ കൈലാസ പര്‍വതത്തിനു താഴെ നില്‍ക്കുന്ന ആദ്യചിത്രം പാര്‍ട്ടിയും സഹതീര്‍ഥാടകനും പങ്കുവച്ചത്‌.
ജീന്‍സും ജാക്കറ്റും സണ്‍ഗ്ലാസും തൊപ്പിയും ധരിച്ചാണു യാത്ര. സുരക്ഷാഉദ്യോഗസ്‌ഥരെ ഒഴിവാക്കി മറ്റു തീര്‍ഥാടകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണു പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. ശിവഭക്‌തനെന്നു വിശേഷിപ്പിച്ച്‌ അദ്ദേഹവും ചിത്രം ഷെയര്‍ ചെയ്‌തിട്ടുണ്ട്‌. 12 ദിവസത്തെ വ്യക്‌തിപരമായ തീര്‍ഥാടനമായതിനാല്‍ എസ്‌.പി.ജിയുടെ സുരക്ഷ വേണ്ടെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞമാസം 31 നായിരുന്നു കൈലാസത്തിലേക്കു രാഹുല്‍ തിരിച്ചത്‌. കഴിഞ്ഞ ഏപ്രിലില്‍ കര്‍ണാടക തെരഞ്ഞെടുപ്പു പ്രചാരണത്തിനു പോയപ്പോയിരുന്നു അദ്ദേഹം തീര്‍ഥാടനത്തിന്‌ ആഗ്രഹം പ്രകടിപ്പിച്ചത്‌. രാഹുല്‍ ഗാന്ധി തെരഞ്ഞെടുത്ത വഴിയെ ബി.ജെ.പി. ചോദ്യം ചെയ്‌തിരുന്നു.

Ads by Google
Saturday 08 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW