Sunday, June 23, 2019 Last Updated 14 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.04 AM

മെഡിക്കല്‍ പ്രവേശനം സുപ്രീം കോടതി 12 ന്‌ വാദം കേള്‍ക്കും

uploads/news/2018/09/246708/2.jpg

ന്യൂഡല്‍ഹി:കേരളത്തിലെ നാലു മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ്‌. കോഴ്‌സുകളില്‍ 2018-19 വര്‍ഷത്തെ പ്രവേശനത്തിന്‌ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരേ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി 12 ന്‌ വാദം കേള്‍ക്കും.
ഹര്‍ജിയില്‍ അന്നുതന്നെ വിധിയുണ്ടാകാനാണു സാധ്യത. ഹര്‍ജി ഉടന്‍ തീര്‍പ്പാക്കണമെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ വാദം തള്ളിയാണു ജസ്‌റ്റിസ്‌മാരായ അരുണ്‍ മിശ്ര, വിനീത്‌ സരണ്‍ എന്നിവരുടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റെ നടപടി.
ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്‌തിരുന്നു. അല്‍ അസ്‌ഹര്‍ മെഡിക്കല്‍ കോളജ്‌ തൊടുപുഴ, ഡി.എം വയനാട്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഒാഫ്‌ മെഡിക്കല്‍ സയന്‍സസ്‌, പി.കെ. ദാസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ മെഡിക്കല്‍ സയന്‍സസ്‌ വാണിയംകുളം, എസ്‌.ആര്‍ മെഡിക്കല്‍ കോളജ്‌ വര്‍ക്കല എന്നിവിടങ്ങളിലെ പ്രവേശനമാണ്‌ ബെഞ്ച്‌ താല്‍ക്കാലികമായി തടഞ്ഞത്‌. ഈ കോളജുകളിലെ 550 സീറ്റുകളിലേക്ക്‌ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മോപ്പ്‌ അപ്പ്‌ (സ്‌പോട്ട്‌) അലോട്ടമെന്റ്‌ വഴി പ്രവേശനം നേടിയവര്‍ പുറത്തുപോകേണ്ടിവരുമെന്ന മുന്നറിയിപ്പും കോടതി വാക്കാല്‍ നല്‍കിയിരുന്നു.
നാലു കോളജുകളെയും ഒരുമിച്ചു പരിഗണിച്ചാണു ഹൈക്കോടതി ഉത്തരവെന്നു വിലയിരുത്തിയ സുപ്രീം കോടതി, ഓരോ കോളജിന്റെയും സൗകര്യങ്ങള്‍ പ്രത്യേകം വിലയിരുത്തുമെന്നു വ്യക്‌തമാക്കി.
ഇതിനായി ഓരോ കോളജും രേഖകള്‍ സുപ്രീം കോടതിയില്‍ ഹാജരാക്കണമെന്നും ബെഞ്ച്‌ നിര്‍ദേശിച്ചു.

Ads by Google
Saturday 08 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW