Sunday, November 18, 2018 Last Updated 23 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.04 AM

ഗിരീഷ്‌ കര്‍ണാടിനെതിരേ പരാതി

ബംഗളുരു: പ്രശസ്‌ത കന്നഡ എഴുത്തുകാരനും നടനും നാടകകൃത്തുമായ ഗിരീഷ്‌ കര്‍ണാടിനെതിരേ പരാതി. ഞാനും അര്‍ബന്‍ നക്‌സലാണ്‌ എന്ന പ്ലക്കാഡ്‌ കഴുത്തിലണിഞ്ഞ്‌ പൊതുപരിപാടിയില്‍ പങ്കെടുത്തതിനാണു പരാതി.
കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമവാര്‍ഷിക പരിപാടിയില്‍ ഗിരീഷ്‌ പ്ലക്കാഡ്‌ അണിഞ്ഞ്‌ പങ്കെടുത്തതു ചര്‍ച്ചയായിരുന്നു. ബംഗളൂരുവിലെ ഹൈക്കോടതി അഭിഭാഷകനായ എന്‍.പി. അമൃതേഷാണ്‌ നക്‌സലിസവുമായി ഗിരീഷ്‌ കര്‍ണാടിനുള്ള ബന്ധം അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ പോലീസിനെ സമീപിച്ചിരിക്കുന്നത്‌. ഭീമ കൊറേഗാവ്‌ സംഘര്‍ഷവുമായി ബന്ധപ്പെട്ടും കര്‍ണാടിനെ ചോദ്യം ചെയ്യണമെന്നും അമൃതേഷ്‌ ആവശ്യപ്പെട്ടു.
നക്‌സലിസത്തെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയുമാണു ഗിരീഷ്‌ ചെയ്യുന്നതെന്ന്‌ അമൃതേഷ്‌ ആരോപിച്ചു.

Ads by Google
Saturday 08 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW