Wednesday, July 24, 2019 Last Updated 8 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.04 AM

രണ്ട്‌ ഐ.എസ്‌. ഭീകരര്‍ പിടിയില്‍

ന്യൂഡല്‍ഹി: ഐ.എസുമായി ബന്ധമുള്ള രണ്ടുപേരെ ഡല്‍ഹി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ചുവപ്പ്‌ കോട്ടയ്‌ക്കു സമീപത്തു വച്ചാണ്‌ പോലീസിന്റെ സ്‌പെഷല്‍ സെല്‍ പിടികൂടിയത്‌. ജമ്മു കശ്‌മീരിലെ ഷോപിയാനില്‍ നിന്നുള്ള പര്‍വേസ്‌ (24), ജംഷീദ്‌ (19) എന്നിവരാണു പിടിയിലായത്‌. ഇവര്‍ ജമ്മുവിലേക്കുള്ള യാത്രയിലായിരുന്നു. ഇതില്‍ പര്‍വേസിന്റെ സഹോദരന്‍ ജനുവരി 26-ന്‌ ഷോപിയാനില്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ഗജ്‌റോളയില്‍ എം.ടെക്‌ അവസാന വര്‍ഷം പഠിച്ചു കൊണ്ടിരിക്കുകയാണു പര്‍വേസ്‌. സഹോദരനില്‍നിന്നു പ്രചോദിതനായാണ്‌ ഭീകരസംഘടനയില്‍ എത്തിയതെന്നു സംശയിക്കുന്നു.

Ads by Google
Saturday 08 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW