Saturday, September 08, 2018 Last Updated 9 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.04 AM

ആയുഷ്‌മാന്‍ ഭാരത്‌: പ്രശംസയുമായി ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന "ആയുഷ്‌മാന്‍ ഭാരത്‌" ആരോഗ്യ സുരക്ഷാ പദ്ധതിക്കു ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്‌.ഒ) പ്രശംസ.
അമ്പതു കോടി പേര്‍ക്കു പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പരിരക്ഷ നല്‍കുന്ന പദ്ധതിയെ "മഹത്തായ പ്രതിബദ്ധത" എന്നു വിശേഷിപ്പിച്ച ഡബ്ല്യു.എച്ച്‌.ഒ. മേധാവി ടെഡ്രോസ്‌ ഗബ്രിയേസസ്‌ ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആരോഗ്യമന്ത്രി ജെ.പി. നഡ്‌ഡയ്‌ക്കും നന്ദി അറിയിച്ചു. എല്ലാവര്‍ക്കും ആരോഗ്യസുരക്ഷ പ്രാപ്‌തമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി പ്രധാനമന്ത്രിയുടെ കാഴ്‌ചപ്പാടിന്റെ നിദര്‍ശനമാണെന്നു മറുപടിയില്‍ മന്ത്രി ജെ.പി. നഡ്‌ഡ പറഞ്ഞു.

Ads by Google
Saturday 08 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW