Saturday, September 08, 2018 Last Updated 10 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.04 AM

ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗം ഇന്നു മുതല്‍

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ദ്വിദിന ദേശീയ നിര്‍വാഹക സമിതി യോഗം
ഇന്നും നാളെയുമായി നടക്കും. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയായിരിക്കും യോഗത്തില്‍ ചര്‍ച്ചകളെന്നാണു സൂചന. അംബേദ്‌കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന യോഗത്തില്‍ അഞ്ചു സംസ്‌ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും പരിഗണനയില്‍ വരും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ യോഗത്തില്‍ പങ്കെടുക്കും. ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായുടെ ഉദ്‌ഘാടന പ്രസംഗത്തോടെയാണു നിര്‍വാഹക സമിതി യോഗം ആരംഭിക്കുക. മോഡിയുടെ നിര്‍ണായക പ്രസംഗം നാളെയാണ്‌.
രൂപയുടെ മൂല്യത്തകര്‍ച്ചയും കുതിച്ചുയരുന്ന ഇന്ധന വിലയും സര്‍ക്കാരിനു വെല്ലുവിളിയായിരിക്കേയാണു ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗം. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്‌ അന്തരിച്ച ശേഷം നടക്കുന്ന ആദ്യ നിര്‍വാഹക സമിതി യോഗമാണിത്‌.

Ads by Google
Saturday 08 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW