Saturday, December 15, 2018 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.04 AM

പ്രതികളെ വിട്ടയയ്‌ക്കല്‍: സര്‍ക്കാരിന്‌ സമ്മര്‍ദം

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ വധക്കേസിലെ പ്രതികളെ വിട്ടയയ്‌ക്കുന്നതു ഗവര്‍ണര്‍ പരിഗണിക്കണമെന്നു സുപ്രീം കോടതി ആവശ്യപ്പെട്ടതോടെ തമിഴ്‌നാട്‌ സര്‍ക്കാര്‍ സമ്മര്‍ദത്തില്‍. വ്യാഴാഴ്‌ചയാണു സുപ്രീം കോടതി നിലപാട്‌ വ്യക്‌തമാക്കിയത്‌. ഡി.എം.കെ. ഉള്‍പ്പെടെയുള്ള കക്ഷികളും വിവിധ സാമൂഹിക സംഘടനകളും സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ രംഗത്തെത്തി. ഗവര്‍ണര്‍ അനു?മതി നല്‍കുന്നതോടെ പ്രതികളുടെ മോചനം സാധ്യമാകും.
പ്രതികളിലൊരാളായ പേരറിവാളന്റെ അമ്മ അര്‍പുതാമ്മാള്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കാണാനിരിക്കുകയാണ്‌. ഉത്തരവ്‌ പഠിച്ച ശേഷം പ്രതികരിക്കാമെന്നാണു നിയമമന്ത്രി ഡി. ജയകുമാറിന്റെ പ്രതികരണം.

Ads by Google
Saturday 08 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW