Saturday, November 17, 2018 Last Updated 6 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.04 AM

യോഗാ ഗുരുവിനെതിരേ ലൈംഗികാരോപണം

ബാങ്കോക്ക്‌: ഇന്ത്യ നാടുകടത്തിയ യോഗാ ഗുരുവിനെതിരേ തായ്‌ലന്‍ഡില്‍ ലൈംഗികാരോപണം. സ്വാമി വിവേകാനന്ദ സരസ്വതി എന്ന പേരിലറിയപ്പെടുന്ന റുമാനിയ സ്വദേശിക്കെതിരേയാണ്‌ ആരോപണങ്ങള്‍. കൊഹ്‌ ഫാന്‍ഗന്‍ ദ്വീപിലെ അഗാമ യോഗാ കേന്ദ്രത്തില്‍ ഗുരു ലൈംഗിക അതിക്രമത്തിന്‌ ശ്രമിച്ചതായി ആരോപിച്ച്‌ വിനോദസഞ്ചാരികളായ 14 സ്‌ത്രീകള്‍ രംഗത്തെത്തി. നാര്‍സിസ്‌ ടര്‍കാവു എന്നാണ്‌ യോഗാ ഗുരുവിന്റെ യഥാര്‍ഥ പേര്‌. വിസ റദ്ദായതിനെ തുടര്‍ന്നാണ്‌ നാര്‍സിസിന്‌ ഇന്ത്യ വിടേണ്ടി വന്നത്‌. 2003 ല്‍ ഇന്ത്യ വിട്ട്‌ തായ്‌ലന്‍ഡിലെത്തി യോഗാ കേന്ദ്രം സ്‌ഥാപിക്കുകയായിരുന്നു. ജ്‌ഞാനോദയം വാഗ്‌ദാനം ചെയ്‌ത്‌ നൂറു കണക്കിന്‌ സ്‌ത്രീകളെ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചതായി ആരോപണമുണ്ട്‌. ലൈംഗിക അതിക്രമവും മാനഭംഗവുമാണ്‌ ഇവിടെ നടക്കുന്നതെന്ന്‌ 14 സ്‌ത്രീകള്‍ കുറ്റപ്പെടുത്തി.

Ads by Google
Saturday 08 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW