Saturday, September 08, 2018 Last Updated 10 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.04 AM

തെലങ്കാന: തെരഞ്ഞെടുപ്പ്‌ ഈ വര്‍ഷം അവസാനമെന്നു സൂചന

ന്യൂഡല്‍ഹി: തെലങ്കാനയില്‍ ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ്‌ നടത്തുമെന്ന സൂചനയുമായി. തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍. അടുത്ത നവംബറില്‍ ആസന്നമായ മധ്യപ്രദേശ്‌, രാജസ്‌ഥാന്‍, ഛത്തീസ്‌ഗഡ്‌, മിസോറം തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം നടത്താനായിരുന്നു തെലങ്കാന രാഷ്‌ട്രസമിതി (ടി.ആര്‍.എസ്‌) നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നിയമസഭ പിരിച്ചു വിട്ടത്‌.
കാലാവധി തീരാന്‍ ഒന്‍പതുമാസം അവശേഷിക്കവേയാണു മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നിയമസഭ പിരിച്ചുവിട്ടത്‌. ഇതു ഗവര്‍ണര്‍ ഇ.എസ്‌.എല്‍. നരസിംഹന്‍ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം ചന്ദ്രശേഖര്‍ റാവു കാവല്‍ സര്‍ക്കാരിനെ നയിക്കുകയുമാണ്‌. അടുത്തവര്‍ഷം മേയില്‍ പൊതുതെരഞ്ഞെടുപ്പിനൊപ്പം ജനവിധി തേടിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന ഭീതിയിലാണു വന്‍ റാലി സംഘടിപ്പിച്ചശേഷം നിയമസഭ പിരിച്ചുവിടാന്‍ അദ്ദേഹം തീരുമാനിച്ചത്‌. ഒറ്റയ്‌ക്കു ഭരണം നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണു മുഖ്യമന്ത്രി. നിയമസഭ പിരിച്ചുവിട്ട നടപടിയെ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ ഒ.പി. റാവത്‌ വിമര്‍ശിച്ചു.
സുപ്രീം കോടതി നിര്‍ദേശ പ്രകാരം ആറു മാസത്തില്‍ കൂടുതല്‍ കാലാവധിയുള്ളതിനാല്‍ തെരഞ്ഞെടുപ്പ്‌ നേരത്തെ നടത്തേണ്ടി വരുമെന്നും അദ്ദേഹം വ്യക്‌തമാക്കി. കാവല്‍ മന്ത്രിസഭയുടെ കാലാവധി ആറു മാസത്തില്‍ കൂടുതലാകുന്നതു കോടതി വിധിക്കെതിരാകും. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും കൂടിക്കലരാതിരിക്കാന്‍ കൂടിയാണു റാവു നിയമസഭ നേരത്തെ പിരിച്ചു വിട്ടത്‌.

Ads by Google
Saturday 08 Sep 2018 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW