Sunday, February 24, 2019 Last Updated 11 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.03 AM

മെക്‌സിക്കോയില്‍ 166 മൃതദേഹങ്ങള്‍ കണ്ടെത്തി

uploads/news/2018/09/246698/2.jpg

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ വെറാക്രൂസ്‌ സംസ്‌ഥാനത്ത്‌ 166 മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിച്ച നിലയില്‍ കണ്ടെത്തി.
ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരാണിതെന്നു സംശയിക്കുന്നു. ശവശരീരങ്ങള്‍ കണ്ടെ ത്തിയ സ്‌ഥലത്തെക്കുറിച്ച്‌ ഇതുവരെയും കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. വെറാക്രൂസിലെ തുറമുഖ നഗരമായ കോട്‌സ്‌കോളാകോസിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌.
മെക്‌സിക്കോയിലെ തന്നെ ഏറ്റവും വലിയ തുറമുഖനഗരമാണു കോട്‌സ്‌കോളാകോസ്‌. വെറാക്രൂസില്‍നിന്ന്‌ 2006-ല്‍ 3600 പേരെ കാണാതായിരുന്നതായി സര്‍ക്കാര്‍ സ്‌ഥിരീകരിച്ചിട്ടുണ്ട്‌. നൂറുകണക്കിന്‌ മൃതദേഹങ്ങള്‍ സ്‌ഥലത്ത്‌ അടക്കംചെയ്‌തിരിക്കുന്നതായി ലഭിച്ച സന്ദേശത്തെത്തുടര്‍ന്ന്‌ ഓഗസ്‌റ്റ്‌ എട്ട്‌ മുതല്‍ വ്യാപക തെരച്ചില്‍ തുടങ്ങിയിരുന്നു.
നിരവധി പേരുടെ വസ്‌ത്രങ്ങളും തിരിച്ചറിയല്‍ രേഖകളും ഇവിടെനിന്നു ലഭിച്ചു. 32 കുഴിമാടങ്ങളാണ്‌ ഇതുവരെ കണ്ടെത്തിയത്‌.
വെറാക്രൂസിന്റെ മുന്‍ ഗവര്‍ണറും അഴിമതിയെത്തുടര്‍ന്നു ജയിലിയുമായ സാവിയര്‍ ഡുയാര്‍ട്ടാണ്‌ ഈ കൊലപാതകള്‍ക്കു പിന്നിലെന്ന്‌ ആരോപണമുണ്ട്‌.

Ads by Google
Saturday 08 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW