Saturday, September 08, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.03 AM

ട്രംപിനെ ഹിറ്റ്‌ലറോട്‌ ഉപമിച്ച്‌ മൈക്കള്‍ മൂറിന്റെ ഡോക്യുമെന്ററി

uploads/news/2018/09/246697/1.jpg

ടൊറന്റോ: യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിനെ അഡോള്‍ഫ്‌ ഹിറ്റ്‌ലറിനോടുപമിച്ച്‌ പ്രശസ്‌ത സംവിധായകന്‍ മൈക്കള്‍ മൂറിന്റെ പ്രകോപനകരമായ ഡോക്യുമെന്റി ഫാരന്‍ഹീറ്റ്‌ 11/9 ടൊറന്റോ രാജ്യാന്തര ചലചിത്രമേളയില്‍ പ്രേക്ഷക ശ്രദ്ധനേടി. 1930-ല്‍ ജര്‍മനിയില്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ അധികാരത്തിലേക്കു ഉയര്‍ന്നു വന്നതിനു സമാനമായിട്ടാണ്‌ ട്രംപ്‌ 2016 നവംബറില്‍ നടന്ന യു.എസ്‌. തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ അധികാരത്തില്‍ എത്തിയെന്നാണ്‌ മൂര്‍ ഡോക്യുമെന്ററിയിലൂടെ പറയുന്നത്‌. എന്നാല്‍ ഇതേക്കുറിച്ച്‌ വൈറ്റ്‌ഹൗസിന്റെ പ്രതികരണം ഉണ്ടായിട്ടില്ല. ഡോക്യുമെന്ററിയുടെ ഒരു ഘട്ടത്തില്‍ ഹിറ്റ്‌ലറുടെ റാലികളുടെ വീഡിയോടൊപ്പം ചരിത്ര പശ്‌ചാത്തലം അവതരിപ്പിച്ചുകൊണ്ടുള്ള സംഭാഷണ ശകലങ്ങള്‍ നല്‍കി ട്രംപ്‌ ശക്‌തമായ സ്‌ഥാനത്തേക്കു ഉയര്‍ന്നു വരുന്നതായി ഉപമിക്കുന്നുണ്ട്‌.
ട്രംപ്‌ എന്ന കുഴപ്പം എങ്ങനെ ഞങ്ങള്‍ക്കിടയില്‍ കടന്നുവന്നെന്നും ഇതിനെ എങ്ങനെ പുറത്താക്കാന്‍ കഴിയുമെന്നും ഞങ്ങള്‍ ചിന്തിക്കുകയാണെന്നുമുള്ള ലിബറല്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരോട്‌ സംസാരിക്കുന്നതും ഡോക്യുമെന്ററിയില്‍ കാണിക്കുന്നുണ്ട. അമേരിക്കക്കാര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനമായിട്ടാണ്‌ മൂര്‍ ഡോക്യുമെന്ററിയെ വിശേഷിപ്പിച്ചത്‌. ഞങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള സമരത്തിലാണ്‌ തങ്ങള്‍, അടുത്ത എതാനും വര്‍ഷങ്ങളില്‍ ട്രംപിന്റെ കീഴില്‍ രാജ്യത്ത്‌ എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്നു ആര്‍ക്കും മനസിലാക്കാന്‍ കഴിയുന്നില്ലെന്നും എന്തായാലും നിരാശമാത്രമാണ്‌ ഫലമെന്നും മൂര്‍ പറഞ്ഞു.

Ads by Google
Saturday 08 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW