Tuesday, January 22, 2019 Last Updated 20 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.03 AM

ഇന്ത്യയോടു പകരം ചോദിക്കുമെന്ന്‌ പാക്‌ സേനാ മേധാവി

ഇസ്ലാമാബാദ്‌: ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ സൈനികരുടെ ചോരയ്‌ക്കു പകരം ചോദിക്കുമെന്നു പാകിസ്‌താന്‍ കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ്‌ ബാജ്‌വ. പാക്‌ പ്രതിരോധ ദിവസത്തില്‍ നടത്തിയ പ്രസംഗത്തിലാണു സേനാ മേധാവി ഇന്ത്യയെ വെല്ലുവിളിച്ചത്‌. 1965, 1971 യുദ്ധങ്ങളില്‍നിന്നു പാകിസ്‌താന്‍ ഏറെ പഠിച്ചതായും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ ഏറെ മെച്ചപ്പെട്ടതായും ബാജ്‌വ പറഞ്ഞു. ഇന്ത്യയുമായി സഖ്യത്തില്‍ പോകുമെന്ന പുതുതായി അധികാരത്തിലെത്തിയ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണു ബാജ്‌വയുടെ കടകവിരുദ്ധമായ പ്രസ്‌താവന. ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധം തുടരുമെന്ന്‌ ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗങ്ങളിലെല്ലാം വ്യക്‌തമാക്കിയിരുന്നു.

Ads by Google
Saturday 08 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW