Tuesday, July 16, 2019 Last Updated 21 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.03 AM

ജപ്പാനിലെ ഭൂകമ്പം: മരണസംഖ്യ 18 കടന്നു

ടോക്കിയോ: വടക്കന്‍ ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. കൂടുതല്‍ പേര്‍ ദുരന്തത്തിനിരയായെന്നാണ്‌ അധികൃതര്‍ നല്‍കുന്ന സൂചന. അറ്റ്‌സുമ ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലില്‍ കുറഞ്ഞത്‌ 26 പേര്‍ കുടുങ്ങി. വ്യാഴാഴ്‌ച പുലര്‍ച്ചെയാണു റിക്‌ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്‌. പിന്നാലെയാണു മണ്ണിടിച്ചിലുമുണ്ടായത്‌. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. രക്ഷാസേന തിരച്ചില്‍ തുടരുകയാണെന്ന്‌ ഔദോഗിക വൃത്തങ്ങള്‍ അറിയിച്ചു. ജപ്പാനിലെ ഒസാക പ്രദേശത്തുണ്ടായ ശക്‌തമായ ഭൂമികുലുക്കത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും 350 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തു.

Ads by Google
Saturday 08 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW