Saturday, September 08, 2018 Last Updated 14 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 08 Sep 2018 12.03 AM

സംഭാഷണത്തെ സ്വാഗതം ചെയ്‌ത്‌ ചൈന; പ്രതിരോധക്കരാറില്‍ മൗനം

ബെയ്‌ജിങ്‌: ഇന്ത്യയും യു.എസും തമ്മിലള്ള 2+2 സംഭാഷണത്തെ സ്വാഗതം ചെയ്‌ത്‌ ചൈന. യു.എസിന്റെ നിര്‍ണായകമായ പ്രതിരോധ സാങ്കേതിക വിദ്യകള്‍ ഇന്ത്യക്കു കൈമാറുന്നതുമായി ബന്ധപ്പെട്ട കരാറിനെക്കുറിച്ചു ചൈന പ്രതികരിച്ചില്ല. ഇന്ത്യക്ക്‌ യു.എസില്‍നിന്ന്‌ ആധുനിക സൈനിക വാര്‍ത്താവിനിമ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതാണ്‌ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട കമ്മ്യൂണിക്കേഷന്‍സ്‌, കോംപാറ്റിബിലിറ്റി, സെക്യൂരിറ്റി എഗ്രിമെന്റ്‌ (കോംകാസ). ശത്രുരാജ്യങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും യു.എസിന്റെ സഹായം ലഭിക്കും. ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു ചൈനീസ്‌ വിദേശമന്ത്രാലയ വക്‌താവ്‌ ഹുവ ചുനിങ്‌ പ്രതികരിച്ചില്ല.
ഇന്ത്യ-യു.എസ്‌. ഉഭയകക്ഷി ബന്ധം ശക്‌തിപ്പെടുന്നതില്‍ തങ്ങള്‍ക്കു സന്തോഷമുണ്ടെന്നും മേഖലയില്‍ സമാധാനവും സ്‌ഥിരതയും വളര്‍ത്താന്‍ ഇതു വഴിയൊരുക്കുമെന്നും അവര്‍ പറഞ്ഞു.
യു.എസിന്റെ കൈവശമുള്ള സഖ്യരാജ്യങ്ങള്‍ക്കു മാത്രം നല്‍കുന്ന കമ്പൈയ്‌ന്‍ഡ്‌ എന്റര്‍പ്രൈസ്‌ റീജിയണല്‍ ഇന്‍ഫര്‍മേഷന്‍ എക്‌സ്‌ചേഞ്ച്‌ സിസ്‌റ്റം അഥവാ സെന്‍ട്രിക്‌സിന്റെ ഇന്ത്യക്കും പ്രയോജനമാകും. ചൈനയുടെ അടക്കമുള്ള മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം ഇന്ത്യക്ക്‌ ഉടനടി ലഭിക്കും.

Ads by Google
Saturday 08 Sep 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW