Saturday, February 23, 2019 Last Updated 23 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 08.45 PM

ഓവല്‍ ടെസ്റ്റ്: കുറ്റി തെറിച്ച് കുക്ക്, എല്‍ബിയില്‍ കുരുങ്ങി റൂട്ട്.., വേരിളക്കിയത് ബുംമ്ര, ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം

India vs England

ഓവല്‍: പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും ടെസ്റ്റില്‍ ആദ്യം ബാറ്റു ചെയ്യുന്ന ഇംഗ്ലണ്ട് 63 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ട്ടത്തില്‍ 130 റണ്‍സ് കടന്നു. കരിയറിലെ അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന അലസ്റ്റര്‍ കുക്ക് 190 പന്തില്‍ 71 റണ്‍സെടുത്ത് പുറത്തായി. ജസ്പ്രീത് ബുംമ്രയാണ് കുക്കിന്റെ കുറ്റി തെറിപ്പിച്ചത്. തൊട്ടു പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ജോ റൂട്ടിനെ ബുംമ്ര എല്‍ബിയില്‍ കുരുക്കുകയായിരുന്നു.

29 റണ്‍സോടെ മോയിന്‍ അലിയും റണ്ണൊന്നും എടുക്കാതെ ജോണി ബെയര്‍സ്‌റ്റോയുമാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പര കൈവിട്ട ഇന്ത്യ രണ്ടു മാറ്റങ്ങളോടെയാണ് കളത്തിലിറങ്ങിയത്. ആര്‍. അശ്വിനു പകരം രവീന്ദ്ര ജഡേജയും ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കു പകരം ഹനുമ വിഹാരിയും ടീമിലിടം നേടിയിട്ടുണ്ട്. ശെഹദരാബാദില്‍ നിന്നുള്ള ഹനുമ വിഹാരിയുടെ അരങ്ങേറ്റ മത്‌സരമാണിത്.

അഞ്ചാം ടെസ്‌റ്റോടെ വിരമിക്കുമെന്ന് കുക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നാലാം ടെസ്റ്റ് ടീമില്‍ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇംണ്ട് കളിക്കുന്നത്. അഞ്ചു ടെസ്റ്റുകളുള്ള പരമ്പര ഇംണ്ട് 3-1 നു സ്വന്തമാക്കിക്കഴിഞ്ഞു. എന്നാല്‍ അഞ്ചാം ടെസ്റ്റിലും തോറ്റാലും ഇന്ത്യയുടെ ഒന്നാം റാങ്കിന് ഇളക്കം തട്ടില്ല. ഒരു ടെസ്റ്റു കൂടി ജയിച്ച് 3-2 എന്ന നിലയില്‍ തലയുയര്‍ത്തിപ്പിടിച്ച് തന്നെ മടങ്ങാനാണ് കോഹ്‌ലിയും സംഘവും വിമര്‍ശനശരങ്ങള്‍ക്കിടെ ഇറങ്ങുന്നത്. ഇംണ്ട് പര്യടനത്തിലെ ടിട്വന്റി പരമ്പര ഇന്ത്യ 2-0 ന് സ്വന്തമാക്കിയപ്പോള്‍, ഏകദിന പരമ്പരയും ടെസ്റ്റ് പരമ്പരയും ഇംഗ്ലണ്ട് നേടി.

Ads by Google
Ads by Google
Loading...
TRENDING NOW