Saturday, April 20, 2019 Last Updated 32 Min 54 Sec ago English Edition
Todays E paper
Friday 07 Sep 2018 08.30 PM

പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്താന്‍ കലക്ടറുടെ ഉത്തരവ്

PV Anwar MLA

കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ പാര്‍ക്കിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ ഉത്തരവ്. പാര്‍ക്കിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി.

ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ നേതൃത്വത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെ അംഗങ്ങള്‍ പാര്‍ക്ക് സന്ദര്‍ശിച്ച് ഉരുള്‍പൊട്ടിയ പ്രദേശത്ത് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് വിരുദ്ധമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് പാര്‍ക്കുമായി ബന്ധപ്പെട്ട വിദഗ്ധ പഠനം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പഠന റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാനാണ് ദുരന്തനിവാരണ അതോറിറ്റി നല്‍കിയ നിര്‍ദ്ദേശം.

Loading...
TRENDING NOW