Monday, January 21, 2019 Last Updated 28 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 07 Sep 2018 08.05 PM

ഹീറോ ആകാന്‍ പറ്റിയ അവസരമാണ് ഇന്ത്യാ-പാക്ക് പോരാട്ടം, ഇനി അവശേഷിക്കുന്നതു രണ്ടേ രണ്ട് ആഗ്രഹങ്ങള്‍ക്കൂടി: വെളിപ്പെടുത്തലുമായി മാലിക്ക്

Shoaib Malik

ലാഹോര്‍: ഇന്ത്യാ-പാക്കിസ്ഥാന്‍ രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും വൈകാരികതയും ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്ന ഏതു കളത്തിലും പ്രത്യക്ഷപ്പെടും. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ച് കാണുന്ന ഒരു പോരാട്ടമാണ് ഇന്ത്യാ- പാക്ക് മത്സരം. ഇരു രാജ്യത്തിനും ആരാധകര്‍ക്കും ഇതു അഭിമാനപോരാട്ടവുമാണ്. ഈ അഭിമാന പോരാട്ടത്തെക്കുറിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരവും ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവുമായ ശുഹൈബ് മാലിക്കിനു പറയാനുള്ളത് ഇതാണ്..

ഏഷ്യന്‍ കപ്പില്‍ ഇന്ത്യാ- പാക്ക് പോരാട്ടം അടുത്തെത്തി നില്‍ക്കെയാണ് മാലിക്കിന്റെ പ്രതികരണം. ഇന്ത്യയിലേയും പാക്കിസ്താനിലേയും ആരാധകര്‍ മാത്രമല്ല, ലോകത്തുള്ള ക്രിക്കറ്റ് ആരാധകരെല്ലാം കാണുന്ന മത്സരമാണ് ഇരു രാജ്യങ്ങളുടെയും പോരാട്ടം. ഒരു ഹീറോ ആകാന്‍ ആഗ്രഹിക്കുന്നയാള്‍ക്ക് ഇന്ത്യാ-പാക്ക് പോരാട്ടത്തിനേക്കാള്‍ മികച്ച അവസരം വേശറയില്ലെന്നും മാലിക്ക് പറയുന്നു.

ഏഷ്യാകപ്പില്‍ സെപ്റ്റംബര്‍ 19നാണ് ഇന്ത്യാ-പാക്കിസ്താന്‍ പോരാട്ടം. അതേസമയം ജീവിതത്തില്‍ അവശേഷിക്കുന്ന രണ്ട് ആഗ്രഹങ്ങള്‍ കൂടി മാലിക്ക് വെളിപ്പെടുത്തി. 2019 ഏകദിന ലോകകപ്പിലും 2020 ലെ ടിട്വന്റി ലോകകപ്പിലും പാക്കിസ്താന്റെ ജഴ്‌സിയില്‍ കളിക്കണം. അതും ഫോമും ഫിറ്റ്‌നെസും അനുവദിക്കുകയാണെങ്കില്‍ മാത്രം.

Ads by Google
Ads by Google
Loading...
TRENDING NOW